തനിക്ക് നിക്കാഹിന് മുമ്പ് മറ്റൊരുബന്ധമുണ്ടെന്നും കന്യകയല്ലെന്നും യുവതി തുറന്ന് പറഞ്ഞത് ആദ്യരാത്രിയിലെ മനസ് തുറന്നുളള സംസാരത്തിനിടയിലാണ്. എന്നാല്‍ ശാന്തനായി കാര്യങ്ങള്‍ കേട്ടുകൊണ്ടിരുന്ന ഭര്‍ത്താവിന്റെ മട്ടുമാറി. പിന്നെ ഒട്ടുംതാമസിച്ചില്ല. ഷാള്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ 28കാരനായ പാക്കിസ്ഥാന്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിന്ധ് ജില്ലയിലെ ജകോബാബാദിലാണ് സംഭവം. ബക്ഷ് ഖോകറെന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

Image result for young-man-killed-his-wife khan shadi lashari-on-first-night-

ആദ്യ രാത്രിയിലേക്ക് പ്രവേശിച്ചപ്പോഴാണ് യുവാവ് തിരിച്ചറിഞ്ഞത് ഭാര്യ കന്യകയല്ലെന്ന്. 19 വയസുളള ഖന്‍സാദി ലഷാറിയെന്ന പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. ബന്ധുകൂടിയായ ഇവരുടെ നിക്കാഹ് വെളളിയാഴ്ച്ചയാണ് നടന്നത്. നിക്കാഹിന് ശേഷം വീട്ടിലെത്തിയവരെ ബന്ധപ്പെടുവാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശ്രമിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് അര്‍ദ്ധരാത്രി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. വരനെയും നാല് സഹോദരന്മാരെയും പ്രതിചേര്‍ത്താണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.