ഞങ്ങൾ മടങ്ങുന്നു ക​വ​ള​പ്പാ​റ​യി​ൽ നി​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​റ​ങ്ങി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ത്തി​ന്‍റെ കു​റി​പ്പ് ഹൃ​ദ​യ​ഭേ​ദ​ക​മാ​കു​ന്നു. ഇ.​കെ. അ​ബ്ദു​ൾ സ​ലീം എ​ന്ന​യാ​ളാ​ണ് ഈ ​വ​രി​ക​ൾ പ​ങ്കു​വ​ച്ച​ത്. മ​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​ണ് സ​ലീം. അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന് വീ​ണ വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളു​ടെ ഇ​ട​യി​ൽ ര​ക്ഷ​യ്ക്കാ​യി നീ​ട്ടി​യ കൈ​ക​ളു​മാ​യി കി​ട​ക്കു​ന്ന അ​ലീ​ന​യെ​ന്ന കു​രു​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണ് ന​ന​യി​ച്ച​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്നു. പ​തി​നെ​ട്ട് ദി​വ​സ​ങ്ങ​ളാ​യി ക​വ​ള​പ്പാ​റ​യി​ൽ ഒ​രു മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണീ​ർ​പ്ര​ണാ​മം എ​ന്ന് കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വാ​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

ഞങ്ങൾമടങ്ങുന്നു…
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം……

മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം….
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്…..
ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി
എന്ന ചാരിതാർത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ

മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !
ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം…..

ചിത്രം –
മലപ്പുറം
ജില്ലാ ഫയർ ഓഫീസർ ശ്രീ.മൂസാ വടക്കേതിലിൻെറ നേതൃത്വത്തിൽ യാത്രാമൊഴി.(കടപ്പാട് :- അബ്ദുൾ സലിം.E.K)