ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ ശല്യം ചെയ്ത ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് പൗരന്‍മാര്‍ പിടിയില്‍. ജസ്പാല്‍ സിങ്, ചരണ്‍ദീപ് ഖൈറ എന്നിവരാണ് അറസ്റ്റിലായത്. ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്കുളള വിമാനത്തില്‍ ഇവര്‍ എയര്‍ ഹോസ്റ്റസിനെ ശല്യം ചെയ്തുവെന്നാണ് പരാതി. എയര്‍ ഹോസ്റ്റസ് നല്‍കിയ പരാതിയിലാണ് ഇവര്‍ പിടിയിലായത്.
ജയ്പൂരില്‍ ഒരു വിവാഹത്തിനായാണ് ഇവര്‍ എത്തിയതെന്നാണ് വിവരം. മദ്യലഹരിയിലായിരുന്നു ഇവരെന്നും പോലീസ് വെളിപ്പെടുത്തി. യാത്രക്കിടയില്‍ ഭക്ഷണം ആവശ്യപ്പെട്ട ഇവര്‍ ഭക്ഷണം വൈകിയെന്നാരോപിച്ച് എയര്‍ ഹോസ്റ്റസിനോട് മോശമായി സംസാരിക്കുകയായിരുന്നു. തുടര്‍ച്ചയായി മോശം പെരുമാറ്റം ഉണ്ടായതിനെ തുടര്‍ന്നാണ് എയര്‍ ഹോസ്റ്റസ് പരാതി നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ജീവനക്കാര്‍ സുരക്ഷാ വിഭാഗത്തില്‍ വിവരമറിയിക്കുകയും പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവത്തെ അപലപിച്ച എയര്‍ഇന്ത്യ യാത്രക്കാര്‍ മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ടു. മികച്ച സേവനം ഉറപ്പുവരുത്താന്‍ യാത്രക്കാരുടെ സഹകരണം ആവശ്യമാണെന്നും പ്രസ്താവനയില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കി.