കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈന്‍ ചെയ്തിരുന്ന കപ്പലില്‍ രണ്ട് വൈറസ് ബാധിതര്‍ മരിച്ചു. ഡയമണ്ട് പ്രിന്‍സസ് ആഡംബര ക്രൂയിസ് ഷിപ്പില്‍ 542 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിലുള്ളവരെ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചുതുടങ്ങിയിരുന്നു. അതേസമയം ചൈനീസ് മെയിന്‍ലാന്‍ഡില്‍ 394 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ മൊത്തം കൊറോണബാധിതരുടെ എണ്ണം 74500 കടന്നു. ചൈനയിൽ മരണസംഖ്യ കഴിഞ്ഞ ദിവസം 2000 കടന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

ഇന്ത്യയില്‍ എട്ട് ചൈനീസ് പൗരന്മാര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ട് ഷിപ്പ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടുന്നു. ഷിംലയില്‍ ആറ് പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ചൈനീസ് പൗരന്മാരാണ്. അതേസമയം ഇവര്‍ വുഹാനില്‍ പോയിട്ടില്ല. ഇറാനില്‍ കൊറോണ പോസിറ്റീവ് ആയ രണ്ട് പേര്‍ മരിച്ചു. കൊറോണ വൈറസ് ലോകസമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തി.