ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട യുവതികള്‍ പാതിവഴിയില്‍ മടങ്ങുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണ് മടങ്ങുന്നത്. പൊലീസ് സുരക്ഷയില്‍ മരക്കൂട്ടം പിന്നിട്ട് കുറച്ചുദൂരം കൂടി താണ്ടിയശേഷമാണ് മടക്കം. രാവിലെ ആറരയോടെ മലകയറിയ സംഘത്തെ അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധക്കാരും തടഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

പൊലീസ് പ്രതിഷേധക്കാരെ ബലമായി മാറ്റി ഇരുവരുമായി മുന്നോട്ടുപോയെങ്കിലും മരക്കൂട്ടത്തിനപ്പുറം വന്‍പ്രതിഷേധം നേരിടേണ്ടിവന്നതോടെ മലകയറ്റം നിര്‍ത്തി. തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷമാണ് സ്ഥിതി മോശമാണെന്നും മുന്നോട്ടുപോകാനാകില്ലെന്നും വ്യക്തമാക്കി പൊലീസ് മടങ്ങണമെന്ന് നിര്‍ദേശം നല്‍കിയത്. ഇതിനിടെ കനകദുര്‍ഗയ്ക്ക് ബോധക്ഷയമുണ്ടായി. ബിന്ദുവുമായി പൊലീസ് സ്വാമി അയ്യപ്പന്‍ റോഡിലൂടെ തിരിച്ചിറങ്ങുകയാണ്. പ്രഥമശുശ്രൂഷനല്‍കിയശേഷം ഡോളിയില്‍ കനകദുര്‍ഗയെയും പമ്പയിലേക്ക് കൊണ്ടുവരും