കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. കൊളംബോയിൽ വച്ച് നടന്ന ഒരു പ്രസ് കോൺഫെറെൻസിൽ ആണ് രണതുംഗ ഇക്കാര്യം വെളിപ്പെടുത്തിയത്.  മുംബൈയില്‍ നടന്ന ഫൈനല്‍ മല്‍സരത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് രണതുംഗ ആവശ്യപ്പെട്ടിരിക്കുന്നത്. ആ ദിവസം എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെങ്കിലും ഒരു ദിവസം സത്യം പുറത്തുപറയുമെന്നും രണതുംഗ കൂട്ടിച്ചേർത്തു. അതെ സമയം 2009ലെ പാകിസ്ഥാൻ പര്യടനം ആരുടെ തീരുമാനപ്രകാരമായിരുന്നു നടന്നത് എന്ന് അന്യോഷിക്കണമെന്ന് കുമാർ സംഗക്കാര ആവശ്യപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

2011 ലോകകപ്പില്‍ ടെലിവിഷന്‍ കമന്റേറ്ററായി രണതുഗ ഇന്ത്യയിലെത്തിയിരുന്നു. 2011 ഏപ്രില്‍ രണ്ടിനു നടന്ന ഫൈനല്‍ മല്‍സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അന്ന് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണി (91*) യായിരുന്നു മാന്‍ ഓഫ് ദ മാച്ച്. 28 വര്‍ഷത്തിനു ശേഷമായിരുന്നു ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.

[ot-video][/ot-video]