സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്ന്, രണ്ട് റാങ്കുകാര്‍ വിവാഹിതരായി. 2015 സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ യുവ ഐഎഎസ് ഓഫീസര്‍ ടിന ദാബിയും ഇതേവര്‍ഷത്തെ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അത്തര്‍ ആമിര്‍ ഉള് ഷാഫിയുമാണ് വിവാഹിതരായത്.
അത്തറിന്റെ വീട്ടില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ദക്ഷിണ കാഷ്മീരിലെ ആഡംബര റിസോര്‍ട്ടായ പഹല്‍ഗാം ക്ലബ്ബിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് വിവാഹത്തിനു ക്ഷണമുണ്ടായിരുന്നത്. വിവാഹത്തിനുശേഷം അനന്ത്നാഗിലെ ദേവിപോറയില് ദന്പതികള്‍ അതിഥികള്‍ക്കായി വിരുന്ന് നടത്തി.
യുപിഎസ് സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് പെണ്‍കുട്ടിയാണ് ടിന ദാബി. 2016ല്‍ സിവില്‍ സര്‍വീസ് പരിശീലന കാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീളുകയായിരുന്നു.
ടിന ഹരിയാന ഐഎഎസ് കേഡറും അത്തര്‍ കാഷ്മീര്‍ കേഡറുമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇരുവര്‍ക്കും രാജസ്ഥാന് ഐഎഎസ് കേഡറാണ് ലഭിച്ചത്.
Leave a Reply