മെട്രിസ് ഫിലിപ്പ്

“നീതിമാനായ ജോസഫ്” (Mathew 1:19)
2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ വിശുദ്ധ യൗസേപ്പ് വർഷമായി സഭ ആചരിക്കണം എന്ന്, 2020 ഡിസംബർ 8 ന് “പാത്രിസ് കൊർദേ”, “With the Heart Of a Father” (ഒരു പിതാവിന്റെ ഹൃദയത്തോടെ) എന്ന അപ്പസ്തോലിക് തിരുവെഴുത്തിലൂടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചിരിക്കുന്നു. ക്രിസ്തീയതയുടെ മാതൃകയും സഭയുടെ സംരക്ഷകനുമാണ് വിശുദ്ധ യൗസേപ്പ്. കത്തോലിക്കാ സഭയിലെ വിവിധ മാർപ്പാപ്പമാർ, വിശുദ്ധ യൗസേപ്പ് പിതാവിനെ, തിരുസഭയുടെ കാവൽക്കാരൻ, കുടുംബനാഥൻമാരുടെ മാതൃക, സാമൂഹ്യനീതിയുടെ മദ്ധ്യസ്ഥൻ, സാർവത്രികസഭയുടെ തലവൻ, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ, വത്തിക്കാൻ കൗൺസിലിന്റെ മദ്ധ്യസ്ഥൻ, രക്ഷകന്റെ സംരക്ഷകൻ, വിശ്വസ്ത ഭർത്താവായ വി. യൗസേപ്പ്, ഇപ്പോൾ പുതിയതായി, ഒരു പിതാവിന്റെ ഹൃദയത്തോടെ എന്നിങ്ങനെയുള്ള പേരുകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

വി. ബൈബിൾ, ജോസഫിനെകുറിച്ച് ഒരുപാട് വിവരിക്കുന്നില്ല. എങ്കിലും, എഴുതപെട്ടിരിക്കുന്നിടത്തൊക്കെ, സ്‌നേഹത്തിന്റെ, കരുതലിന്റെ, കുടുംബനാഥന്റെ, അപ്പന്റെ, ഭർത്താവിന്റെ, കൂടാതെ ഒരു നീതിമാനായി വിവരിക്കപ്പെടുന്നുണ്ട്. കർത്താവിന്റെ ദൂതൻ, സ്വപ്നത്തിൽ, പ്രത്യക്ഷപെട്ട് പറയുന്നതെല്ലാം, നിറവേറ്റി കൊടുക്കുന്നു. മറിയത്തെ ഭാര്യയായി സ്വികരിച്ചു, ശിശുവിന് യേശു എന്ന് പേരിട്ടു, മറിയത്തിന് പ്രസവിക്കാൻ, സ്ഥലം ഒരുക്കികൊടുത്തു, കുഞ്ഞിനെ, ഹേറോദേസ്, രാജാവിൽ നിന്നും സംരക്ഷിക്കാൻ, ഈജിപ്ത്തിലേക് പലായനം ചെയ്തു. പിന്നിട്, ഇസ്രയേലിലേക്, തിരിച്ചു വന്ന്, നസ്രത്തിൽ വന്ന് പാർത്തു. മരപ്പണി ജോലി ചെയ്ത് കുടുംബം പുലർത്തി.

എല്ലാ കുടുംബങ്ങളിലും, തിരുകുടുംബത്തിന്റെ ഫോട്ടോ, പ്രതിഷ്ഠിക്കപ്പെട്ടു. ജോസഫിനെ സഭ വിശുദ്ധനാക്കി പ്രഖ്യാപിച്ചു. ലുത്തിനിയ ആരംഭിച്ചു. മദ്ധ്യസ്ഥപ്രാർത്ഥനകളും, യൗസേപ്പ് പിതാവിന്റെ പേരിൽ പള്ളികളും, ലദീഞ്ഞുകളും ആരംഭിച്ചു. ജോസഫ് എന്ന് പേരിൽ, ഒട്ടേറെ ആളുകൾ വിളിക്കപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാലനായ യേശുവിനെ കെട്ടിപിടിച്ചിരിക്കുന്ന, ഒരു ഫോട്ടോ, വളരെ പ്രശസ്തമാണ്.
ദൈവജനനിയായ അമലോത്ഭവകന്യകയോട് ഒന്നിപ്പിച്ച ദിവ്യസ്‌നേഹവും, ഉണ്ണി യേശുവിനെ ആലിംഗനം ചെയ്ത പൈതൃകമായ സ്‌നേഹവും, കൊണ്ട് യൗസേപ്പ് പിതാവിന്റെ മഹത്വം എന്നും ആദരിക്കപ്പെടുന്നു.

നാല് പ്രാവിശ്യാമാണ് യൗസേപ്പ് പിതാവിന് ഉറക്കത്തിൽ മാലാഖ പ്രത്യക്ഷപെട്ട് സന്ദേശങ്ങൾ നൽകിയത് എന്ന് വി. ബൈബിളിൽ (Mathew 1:20, 2:13, 2:19, 2:22) വിവരിക്കുന്നുണ്ട്. അത് കൊണ്ടാണ് യൗസേപ്പ് പിതാവിനെകുറിച്ച് എഴുതുമ്പോൾ, ഉറക്കവും സ്വപ്നങ്ങളും വിവരിക്കപ്പെടുന്നത്. ഉറങ്ങികിടക്കുന്ന യൗസേപ്പ് പിതാവിന്റെ രൂപം ഉള്ള ഒരു പള്ളി കേരളത്തിൽ എറണാകുളം ജില്ലയിൽ ഉണ്ട്.

വി. യൗസേപ്പ് പിതാവിനെകുറിച്ച്, സഭ കൂടുതലായി പഠിപ്പിക്കാൻ ഈ വർഷം പരിശ്രമിക്കണം.
വി. യൗസേപ്പ് പിതാവിന്റെ ഫോട്ടോകളിൽ, ലില്ലി പൂക്കൾ ഉള്ള ഒരു വടി കാണുവാൻ സാധിക്കും.
ജോസഫ് ഒരു മരപ്പണിക്കാരൻ ആയിരുന്നു. അവരുടെ കൈവശം ഒരു അളവ്കോൽ എപ്പോഴും കാണും. എന്നാൽ, വെർജിൻ മേരിയെ വിവാഹം കഴിച്ച സമയത്ത്, ആ വടിക്ക് പകരം ലില്ലിചെടി കൈയിൽ പിടിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
A Lily is a symbol of purity, so St. Joseph hold a lily to represent his holiness and his celibate marriage to the Blessed Virgin Mary.
‘St Joseph’s Staff’ and St Joseph’s Lily’ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

‘ഒരു പിതാവിന്റെ ഹൃദയത്തോടെ’ എന്ന പേരിൽ സഭ വി യൗസേപ്പ് പിതാവിനെ, കൂടുതലായി അനുസ്മരിക്കുന്ന ഈ വർഷം, എല്ലാ ജോസഫ് നാമധാരികളുടെയും വർഷം കൂടി ആയിരിക്കും. കോട്ടയം അതിരൂപതയുടെ, അഭി. മാർ ജോസഫ് പണ്ടാരശ്ശേരിയിൽ പിതാവിന് വേണ്ടി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രാർത്ഥനവർഷമായി ആചരിക്കണം.