ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ എയര്‍പോര്‍ട്ട് റോഡില്‍ ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ബംഗളൂരുവിലെ ഗോവിന്ദപുരയിലുള്ളവരാണ് മരിച്ച മൂന്ന് പേരും.

എയര്‍പോര്‍ട്ട് റോഡിലെ ജാക്കൂര്‍ എയ്‌റോഡ്രോമിന് സമീപം ഞായറാഴ്ച 6.30-നാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേര്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളിലായാണ് എത്തിയതെന്നും അഭ്യാസപ്രകടനത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

16, 17, 22 വയസുള്ളവരാണ് മരിച്ചത്. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകന്ന വഴിയുമാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബൈക്ക് ആരുടെ പേരിലുള്ളതാണെന്നത് അടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.