ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറം കൺവെൻഷൻ ( THAIBOOSA 2025 ) ബർമിംഗ്ഹാമിലെ ന്യൂ ബിങ്‌ലി ഹാളിൽ വച്ച് നടന്നു ,രൂപതയിലെ മുഴുവൻ ഇടവക /മിഷൻ /പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഉള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷൻ മാർ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു . രൂപതയുടെ കെട്ടുറപ്പിനും , വളർച്ചക്കും വിശ്വാസ പരിശീലനത്തിനും , സീറോ മലബാർ സഭയുടെ പാരമ്പര്യങ്ങൾ വരും തലമുറയിലേക്ക് പകർന്നു നൽകുന്നതിനും സിനഡ് ഓൺ സിനഡാലിറ്റിയുടെ ചൈതന്യം രൂപതയിൽ പ്രചരിപ്പിക്കുന്നതിനും വിമൻസ് ഫോറം അംഗങ്ങൾ വഹിക്കുന്ന പങ്ക് ഏറെ വിലപ്പെട്ടതാണെന്നു ഉത്‌ഘാടന സമ്മേളനത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .

വിമൻസ് ഫോറം രൂപതാ പ്രസിഡന്റ് ട്വിങ്കിൾ റെയ്‌സൺ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സിമ്പോസിയത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കൽ ,ഡയറക്ടർ റെവ ഡോ സി ജീൻ മാത്യു എസ് എച്ച് , ശ്രീമതി ജോളി മാത്യു ,ഡോ ഷിൻസി മാത്യു ,ശ്രീമതി മെർലിൻ മാത്യു എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച് സംസാരിച്ചു , സെക്രെട്ടറി അൽഫോൻസാ കുര്യൻ സംഘടനാ റിപ്പോർട്ടും , ശ്രീമതി ഡോളി ജോസി സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച റിപ്പോർട്ടും അവതരിപ്പിച്ചു , ശ്രീമതി ഡിംപിൾ വർഗീസ് സ്വാഗതവും ഷീജാ ജേക്കബ് നന്ദി പ്രകാശനവും നടത്തി .

സമ്മേളനത്തിന് ശേഷം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടന്നു , തുടർന്ന് വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനം , വിവിധ മത്സരങ്ങളിൽ സമ്മാനാർഹർ ആയവർക്കുള്ള സമ്മാന ദാനം ,പുതിയ ഭാരവാഹികളുടെ സ്ഥാനമേക്കൽ ചടങ്ങ് , വിവിധ റീജിയനുകളിൽ നിന്നുള്ള കലാപരിപാടികൾ എന്നിവയും നടന്നു.












Leave a Reply