ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഹെർണിയ ഓപ്പറേഷനെത്തിയ മൂന്ന് കുട്ടികളുടെ പിതാവായ അറുപത്തിയേഴുകാരന് ടെസ്റ്റിസിനോടൊപ്പം സ്ത്രീകളുടെ ജനനേന്ദ്രിയവും കൂടെ ഉണ്ടെന്ന് കണ്ടെത്തി. ഒരു ടെസ്റ്റിക്കിൾ മാത്രമുള്ള ഇയാൾ നീർവീക്കം മൂലമാണ് ആശുപത്രിയിലെത്തിയത്. എന്നാൽ വിശദമായ പരിശോധനയിൽ ആണ് ഇയാൾക്ക് ഓവറി, യൂട്രസ്, സെർവിക്സ്, ഫലോപിയൻ ട്യൂബ് എന്നിവ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്. ഇത് വളരെ ചുരുക്കം പേരിൽ കണ്ടെത്തുന്ന ഒരു അവസ്ഥയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മെഡിക്കൽ ഹിസ്റ്ററിയിൽ തന്നെ ഏകദേശം ഇരുന്നൂറോളം പേർക്ക് മാത്രമാണ് ഇത്തരത്തിൽ ഒരു അവസ്ഥ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുള്ളേരിയൻ ഡക്ട് സിൻഡ്രോം എന്നാണ് ഈ അവസ്ഥ മെഡിക്കൽ രംഗത്ത് അറിയപ്പെടുന്നത്.


വളരെ നാളുകളായുള്ള നീർ വീക്കത്തെ തുടർന്നാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. ഹെർണിയ ആണെന്നായിരുന്നു ആദ്യം ഡോക്ടർമാർ കണ്ടെത്തിയത്. എന്നാൽ ഹെർണിയ നീക്കംചെയ്യാനായുള്ള ഓപ്പറേഷനിടെയാണ് ഇത് ഓവറിയും മറ്റും ആണെന്ന് കണ്ടെത്തിയത്. ഇത്തരത്തിലുള്ള ആളുകൾക്ക് പ്രത്യുൽപാദനശേഷി കുറയാനുള്ള സാധ്യത ഏറെയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ഇയാൾക്ക് അത്തരത്തിലുള്ള ഒരു മാറ്റവും ഉണ്ടായില്ലെന്നതിന് തെളിവാണ് അദ്ദേഹത്തിന് മൂന്നു കുട്ടികൾ ഉണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞു.