ഷൈമോൻ തോട്ടുങ്കൽ

കോവിഡ് മൂലം മാറ്റിവച്ച ഇടവേളകൾക്ക് ശേഷം നടന്ന 7 ബീറ്റ്‌സ് സംഗീതോത്സവം അക്ഷരാർഥത്തിൽ ബെഡ്ഫോർഡിനെ ഇളക്കിമറിച്ചു .ബെഡ്ഫോർഡിലെ അഡിസൺ സെന്ററിൽ നടന്ന അഞ്ചാമത് സംഗീതോത്സവം മുൻവർഷങ്ങളിൽ നിന്നും ഏറെ വിഭിന്നമായിരുന്നു, പാട്ടും നൃത്തവും , കോമഡിയും. ഒ എൻ വി അനുസ്മരണവും ഒക്കെ ആയി എട്ടു മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയവരും കാണികളായി എത്തിയവരും മനം നിറഞ്ഞാണ് മടങ്ങിയത്. സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനും ഗായകനുമായ ജോമോൻ മാമ്മൂട്ടിലും ഭാര്യ ജിൻസിയും മക്കളായ ഡെന്ന ജോമോൻ , ഡിയോൺ എന്നിവരും സണ്ണിമോൻ മത്തായി ഉൾപ്പടെയുള്ള സംഗീതോത്സവത്തിന്റെ സാരഥികളും ചേർന്ന് മാസങ്ങളായി നടത്തിയ കഠിന പരിശ്രമങ്ങൾക്ക് ഫലസമാപ്തി കൂടെ ആയിരുന്നു സംഗീതോത്സവസത്തിന്റെ വിജയം .


കഴിഞ്ഞ നാലു വർഷമായി യൂകെയിൽ നിരവധി കലാകാരന്മാർക്കും കലാകാരികൾക്കും വേദി ഒരുക്കിയ സംഗീതോത്സവം & ചാരിറ്റി ഇവന്റ് മൂലം നിരവധി നിർദ്ധരരായ കുടുംങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിന്റെ അഭിമാനത്തോടെയാണ് സംഘാടകർ ഇത്തവണ സംഗീതോത്സവം സംഘടിപ്പിച്ചത് . സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ പരിപാടിയിൽ യൂകെയിലെ യുവതലമുറയിലെ 18 ൽ അധികം യുവ പ്രതിഭകൾ ആണ് ഒ.എൻ.വി സംഗീതവുമായിയെത്തിയത് .ഇതിനു പുറമേ ‘സ്വര മ്യൂസിക്’ അക്കാഡമിയിലെ 13 കുട്ടികൾ ചേർന്ന് നടത്തിയ ഒ.എൻ.വി മെലഡി സോങ് അവിസ്മരണീയമായി . കൂടാതെ 15 ൽ പരം യുകെയിലെ അറിയപ്പെടുന്ന മുതിർന്ന ഗായികാ ഗായകന്മാർ ഒരുക്കിയ സംഗീത വിരുന്നും ഏറെ ആകർഷകമായിരുന്നു ..

കഴിഞ്ഞ വർഷത്തെ യുക്മ കലാതിലകം ആനി അലോഷ്യസ്, കലാ പ്രതിഭ ടോണി അലോഷ്യസ് എന്നിവർ ചേർന്നവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, വാറ്റ്‌ഫോർഡ് KCF ലെ ദൃതി, ജിയാന,അനാമിക,സമാന്ത,ഹന്നാ എന്നീ കുട്ടികൾ ചേർന്നവതരിപ്പിച്ച സെമിക്ലാസിക്കൽ ഡാൻസ്, ത്രിനേത്ര നടനം വാറ്റ്‌ഫോർഡിലെ ജയശ്രീ & ഷെല്ലി ചേർന്നവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്തു സൻവി ധരനൊപ്പം ചേർന്നവതരിപ്പിച്ച സെമി ക്ലാസിക്കൽ നൃത്തം, പീറ്റർബോറോയിലെ ഭരതം ഡാൻസ് സ്കൂളിലെ അലീമ ജെബി, ഇഷ സോജി, അലീന ജോസഫ് എന്നിവർ ചേർന്നവതരിപ്പിച്ച സെമിക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്ത ബോളിവുഡ് ഡാൻസ് ശ്രദ്ധ ഉണ്ണിത്താൻ,പാർവതി മധുപിള്ളൈ, സൻവി ധരൻ,സൻസിതാ ധരൻ എന്നിവർ ചേർന്നവതരിപ്പിച്ചു .,വെല്ലിൻ ഗാർഡനിലെ വേദ ശിവ അവതരിപ്പിച്ച കഥക്,കലാഭവൻ നൈസ് കൊറിയോഗ്രാഫി ചെയ്തു ബെഡ്ഫോർഡിലെ റോസിറ്റ്,നികിത,സെർറ്റിന, എവെലിൻ, അനൈനാ, ജസ്റ്റീന, അന്ന & ഡെന്ന എന്നിവർ പ്രശസ്ത സിനിമാ നടനും ഡാൻസർ,മോഡൽ ,ബിഗ്‌ബോസ് റിയാലിറ്റി ഷോ ഫെയിമുമായ ഡേവിഡ് ജോണിനൊപ്പം ചേർന്നവതരിപ്പിച്ച വെസ്റ്റേൺ സെലിബ്രിറ്റി സിനിമാറ്റിക് ഡാൻസ് ഏറെ വ്യത്യസ്ത പുലർത്തുകയും കാണികളുടെ പ്രശംസ നേടുകയും ചെയ്തു ,ബെഡ്ഫോർഡിലെ ദിയ വിനോ അവതരിപ്പിച്ച ബോളിവുഡ് ഡാൻസ്, ബെഡ്ഫോർഡിലെ അന്ന മാത്യു അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം എന്നിങ്ങനെ നിരവധി വൈവിധ്യമാർന്ന പരിപാടികൾ ആണ് അരങ്ങേറിയത്.

ബെഡ്ഫോർഡ് & കെംപ്സ്റ്റൻ എം.പി മുഹമ്മദ് യാസിൻ സംഗീതോത്സവം ഉത്‌ഘാടനം ചെയ്തു . കെംപ്സ്റ്റൻ ടൗൺ കൗൺസിൽ മേയർ സാം ബ്ലാക് ലൗസ് ,ബെഡ്ഫോർഡ് ബറോ കൗൺസിൽ സ്പീക്കർ മുഹമ്മദ് നവാസ് ,യുക്മ നാഷണൽ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങത്തറ,ബ്രാഡ്‌ലി സ്റ്റോക്ക് മുൻ മേയർ കൗൺസിലർ ടോം ആദിത്യ, എന്നിവർ മുഖ്യാതിഥികളായിരുന്നു . സ്പെഷ്യൽ ഗസ്റ്റായി ബിഗ് ബോസ് റിയാലിറ്റി ഷോ ഫെയിമും,നടനും,ഡാൻസറും മലയാളത്തിലെ പ്രശസ്ത നടൻ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ദി ഗ്രേറ്റ് ഫാദർ, മാസ്റ്റർ പീസ് മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രങ്ങളായ റാം, പാപ്പൻ എന്നീ സിനിമകളിലും അഭിനയിച്ച ഡേവിഡ് ജോൺ, പ്രശസ്ത സിനിമാതാരവും , കൈരളി ടിവി അവതാരകനും, റേഡിയോ ലൈം മാനേജിങ് ഡയറക്ടറുമായ സന്തോഷ് പാലി, പ്രശസ്ത പിന്നണി ഗായകനും, മ്യൂസിക് കമ്പോസറും, ഐഡിയ സ്റ്റാർ സിങ്ങർ റണ്ണർ അപ്പുമായ രാഹുൽ ലക്ഷ്മൺ, പ്രശസ്ത സിനിമാ,ടീവി ,കോമഡി ആർട്ടിസ്റ്റ്‌ കലാഭവൻ ദിലീപ്, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും, ലോക കേരളസഭാ മെമ്പറുമായ ശ്രീ സി എ ജോസഫ് എന്നിവരും എത്തിയിരുന്നു .

കൂടാതെ വെൽവിൻ കൗൺസിലറും 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകരിലൊരാളുമായ ഡോക്ടർ ശിവകുമാർ, ടൈറ്റിൽ സ്പോൺസർ ശ്രീ ജോയ് തോമസ് (അലൈഡ് മോർട്ടഗേജ് സർവീസ്) പോൾ ജോൺ (പോൾ ജോൺ സോളിസിറ്റേഴ്‌സ്), ലീഡോ ജോർജ് (L G R ഹെൽത്ത് കെയർ ) റെഗുലേഷ് (ഗ്ലോബൽ സ്റ്റഡി ലിങ്ക്) ഡെന്നിസ് ഡാനിയേൽ (ബ്രിട്ട് എക്സൽ കൺസൾട്ടൻസി) ബിജു (ടൂർ ഡിസൈനേഴ്സ് )നോർഡി ജേക്കബ്(ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി) ജെയ്സൺ ജോർജ് (കലാഭവൻ ലണ്ടൻ )എന്നിങ്ങനെ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖ വ്യക്തികളും സ്പോണ്സർസും മുഖ്യ അഥിതികളായെത്തി. കൂടാതെ മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി ജ്ഞാനപീഠം പത്മഭൂഷൺ ഒ.എൻ.വി കുറിപ്പിന്റെ അനുസ്‌മരണവും ഇതേ വേദിയിൽ നടത്തപ്പെട്ടു .വെൽവിൻ കൗൺസിലർ ഡോക്ടർ ശിവകുമാറാണ് അനുസ്മരണ പ്രസംഗം നടത്തിയത് .

യൂകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആയിരുന്നു 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ, പോൾ ജോൺ സോളിസിറ്റേഴ്‌സ് ,ദി ഗ്ലോബൽ സ്റ്റഡി ലിങ്ക്,LGR ഹെൽത്‌ കെയർ ലിമിറ്റഡ്,ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി,എസെൻഷ്യൽ സൂപ്പർമാർക്കറ്റ് ബെഡ്ഫോർഡ്,തട്ടുകട റെസ്റ്റോറന്റ് ലണ്ടൻ,കെയ്ക്ക് ആർട് വാറ്റ്‌ഫോർഡ്,ബ്രിട്ട് എക്സൽ കൺസൾട്ടൻസി,ആബ്ബ്സ് ഇന്റർനാഷണൽ റിക്രൂട്ടിംഗ്‌, ടൂർ ഡിസൈനേഴ്സ് & ട്രാവെൽസ്,അച്ചായൻസ് ചോയ്സ് ലിമിറ്റഡ്, സ്മാർട്ട് ഔട്ട് ഫിറ്റ്‌സ് സ്റ്റീവനേജ്, ടേസ്റ്റി ചിക്കൻ ബെഡ്ഫോർഡ് എന്നിവരായിരുന്നു മറ്റു സ്പോൺസേർസ്.

ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെയും,ബെഡ്ഫോർഡ് ബോറോ കൌൺസിൽ & വൺ ആർക് യുകെ എന്നിവരുടെ പരിപൂർണ്ണ പിന്തുണയോടെയാണ് സംഗീതോത്സവം സീസൺ- 5 ഇത്തവണ അരങ്ങേറിയത് .റേഡിയോ പാർട്ണറായി റേഡിയോ ലൈം . ഫോട്ടോഗ്രാഫി വീഡിയോ & ലൈവ് ചെയ്തു സപ്പോർട് ചെയ്തത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി, ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി,ടൈംലെസ്സ് ഫോട്ടോഗ്രാഫി,Lens Hood ഫോട്ടോഗ്രാഫി എന്നിവരാണ്.

സംഗീതോത്സവം സീസൺ-5 നു അവതാരകരായെത്തിയത് യൂകെയിൽ വിവിധ വേദികളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിവേക് ബാലകൃഷ്ണൻ (ക്രോയ്ടോൻ ) ആൻറ്റോ ബാബു (ബെഡ്ഫോർഡ്) ഐറിൻ കുശാൽ (ഡെർബി) അനു ജോസഫ് (നനീട്ടൻ) എന്നിവരാണ്. കൂടാതെ സൗണ്ട് & ലൈറ്റ്‌സ് കൈകാര്യം ചെയ്തത് ‘ബീറ്റ്‌സ് യുകെ” നോർത്താംപ്ടണും ,’കളർ മീഡിയ’ ലണ്ടൻറെ ഫുൾ HD, LED സ്ക്രീനും 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -5 നു നിറപ്പകിട്ടേകി .