രാജമൗലി സംവിദാനം ചെയ്ത ബ്രെഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ആരാധകരുടെ പ്രിയ നടനായി മാറിയ താരമാണ് റാണ ദഗ്ഗുബാട്ടി.ചിത്രത്തിലെ വില്ലൻ കഥാപത്രമായ പൽവാൾ ദേവൻ എന്ന കഥാപത്രത്തെയാണ് ചിത്രത്തിൽ റാണ അവതരിപ്പിച്ചത്.ഇന്ത്യൻ ബോക്സ് ഓഫീസ് റെക്കോർഡുകൾ തൂത്തെറിഞ് വമ്പൻ ഹിറ്റടിച്ച് രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസയും വിജയവും ലഭിച്ചിരുന്നു.ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മുതല്മുടക്കുള്ള ചിത്രവും അതുപോലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു ബാഹുബലി.ചിത്രത്തിൽ എത്തിയ കഥാപത്രങ്ങൾ ഓരോരുത്തരും പ്രേക്ഷകർക്ക് പ്രിയപെട്ടവരായി മാറിയിരുന്നു.ഒരു പക്ഷെ നായകന് തുല്യം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപത്രമായിരുന്നു റാണ ബാഹുബലിയിൽ അവതരിപ്പിച്ച പൽവാൾ ദേവൻ എന്ന കഥാപാത്രം.പ്രേഷകരുടെ ഇഷ്ട താരമായി മാറിയ റാണയുടെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും ആരാധകരുടെയും കണ്ണ് നിറയ്ക്കുന്നത്.

സാമന്ത അവതാരകയായി എത്തുന്ന സാം ജാമ് എന്ന ടെലിവിഷൻ പ്രോഗ്രാമിലാണ് റാണാ ദഗ്ഗുബാട്ടി തന്റെ രോഗങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.പരിപാടിയിൽ സംവിധയകാൻ നാഗ് അശ്വിനൊപ്പം മുഖ്യ അതിഥിയായി എത്തിയപ്പോഴായിരുന്നു കണ്ണ് നിറഞ്ഞ് തന്റെ യഥാർത്ഥ രോഗാ അവസ്ഥയെക്കുറിച്ച് റാണാ തുറന്നു പറഞ്ഞത്.തന്റെ വൃക്കകൾ തകരാറിൽ ആണെന്നും , ഹൃദയത്തിനും പ്രേശ്നങ്ങൾ ഉണ്ടെന്നും താരം ഷോയ്ക്കിടെ വെളിപ്പെടുത്തി. തനിക്ക് സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത ഉണ്ടെന്നും മുപ്പത് ശതമാനം മരണത്തിന് പോലും സാധ്യത ഉണ്ടെന്ന് റാണാ വെളിപ്പെടുത്തിയപ്പോൾ അവതാരകയായ സമാന്തയുടെയും ഒപ്പം പ്രേക്ഷകരുടെയും കണ്ണ് നിറഞ്ഞുപോയി.ഇതൊക്കെ പറയുമ്പോൾ റാണയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഏറെ വികാരാധീനനായിട്ടാണ് റാണാ തന്റെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്.ഒരു പ്രേശ്നവുമില്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ജീവിതം പെട്ടന്ന് പോസ് ചെയ്ത് നിർത്തിയ അവസ്ഥയായി പോയി തന്റേത് എന്നായിരുന്നു റാണ പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിറമിഴികളോടെ റാണാ അവസ്ഥ പറഞ്ഞപ്പോൾ സാമന്ത റാണയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രെധ നേടിയിരുന്നു.അരികിൽ ഉണ്ടായിരുന്നവർ പോലും തകർന്നപ്പോൾ റാണാ ദഗുബട്ടി ഉറച്ചുനിന്നുവെന്നും അതുകൊണ്ട് തന്നെ റാണാ തന്റെ ഏറ്റവും വലിയ ഹീറോ തന്നെയാണ് എന്നാണ് അവതാരികയും നടിയുമായ സാമന്ത പ്രതികരിച്ചത്.ഇതിന് മുൻപും തന്റെ അവസ്ഥകൾ എല്ലാം ആരധകരുമായി പങ്കുവെക്കാൻ റാണാ മടി കാട്ടിയിട്ടില്ല, തന്റെ ഒരു കണ്ണിന് കാഴ്ചയില്ല ഇടത് കണ്ണടച്ചാൽ എനിക്ക് നിങ്ങളെ ആരേം കാണാൻ സാധിക്കില്ല എന്ന് ഒരു ടെലിവിഷൻ പ്രോഗ്രാമിൽ റാണാ വെളിപ്പെടുത്തിയിരുന്നു.ഏത് പ്രതിസന്ധികളെയും നമ്മൾ തരണം ചെയ്യണമെന്നും അത് തരണം ചെയ്യാനുള്ള ശക്തി നമ്മൾ സ്വയം ആർജ്ജിച്ചെടുക്കണം എന്നും , നമുക്ക് മാതൃകയായ നിരവധി ആളുകൾ നമുക്ക് മുന്നിലുണ്ടെന്നും റാണാ പറഞ്ഞു.

ബാഹുബലിയിലെ വില്ലനായി എത്തി അഭിനയം കൊണ്ട് ആരധകരുടെ പ്രെശംസ പിടിച്ചുപറ്റിയ താരത്തിന് നിരവധി ആരാധകരുണ്ട്.മൂന്ന് വർഷത്തെ കഷ്ടപ്പാടിന്റ്റെ ഭലമായിരുന്നു ബാഹുബലിയിലെ പൽവാൽ ദേവൻ.ആ കഥാപാത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച ആരധകർക്ക് താരം നന്ദി പറയാനും മറന്നില്ല.തമിഴ് തെലുങ് കന്നഡ ഹിന്ദി ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ് റാണാ ദഗുബട്ടി.താരത്തിന്റെ ഏഴോളം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.