ചെല്‍ട്ടന്‍ഹാം: പ്രൗഢഗംഭീരമായ രാജകീയ ഭംഗിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബില്‍ യുകെസിഎയുടെ 16ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇനി 75 ദിനങ്ങള്‍ മാത്രം. യുകെകെസിഎയിലെ ക്‌നാനായ സമുദായത്തിന്റെ ശക്തിപ്രകടനമാകുന്ന യുകെസിഎ കണ്‍വന്‍ഷന് പങ്കെടുക്കുവാന്‍ യൂണിറ്റുകള്‍ തയ്യാറായികഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശതകോടീശ്വരരും ലോകപ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന ലോകത്തിലെ പ്രധാന കുതിരയോട്ട വേദികളിലൊന്നായ ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബില്‍ യുകെകെസിഎ കണ്‍വന്‍ഷന്‍ നടത്തപ്പെടുമ്പോള്‍ ഇത്തവണ റാലി മത്സരത്തില്‍ ആര് മുത്തമിടുമെന്ന് ഉറ്റു നോക്കുകയാണ് ഓരോ ക്‌നാനായക്കാരനും. വിശ്വോത്തര വേദിയില്‍ റാലി മത്സരത്തില്‍ കപ്പില്‍ മുത്തമിടാന്‍ ഓരോ യൂണിറ്റുകളും വാശിയേറിയ മത്സരത്തിനു തയ്യാറെടുക്കുകയാണ്. മൂന്ന് കാറ്റഗറിയിലായാണ് റാലി മത്സരം നടത്തപ്പെടുന്നത്.

യുകെകെസിഎ കണ്‍വന്‍ഷന് കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന യൂണിറ്റുകള്‍ മെയ് 7നു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബിജു മടക്കകുഴി ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ ജോസി നെടുംതുരുത്തി പുത്തന്‍പുര, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ ചാത്തന്‍കളം, ഫിനില്‍ കളത്തില്‍കോട്ട്, ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.