തയ്യാറാക്കിയത്: ബേസില്‍ ജോസഫ്

ചേരുവകള്‍

1) മില്‍ക്ക് പൗഡര്‍ – 100 ഗ്രാം

നെയ്യ് – 2 സ്പൂണ്
മൈദ – 25 ഗ്രാം
റവപൊടിച്ചത് – 1 സ്പൂണ്
ബെയ്ക്കിംഗ് പൗഡര്‍ – കാല്‍ സ്പൂണ്
മില്‍ക്ക് – 5 സ്പൂണ് (കുഴക്കാന്‍ പാകത്തിന് )

2) പഞ്ചസാര – 250 ഗ്രാം
വെള്ളം – 500 മില്ലി

3) കുങ്കുമപ്പൂവ് – വളരെ ചെറിയ നുള്ള്
റോസ് വാട്ടര്‍ – 2 തുള്ളി

ഏലക്ക – മൂന്ന് എണ്ണം (തരികള്‍ മാത്രംഎടുത്തുപൊടിച്ചത്)
4) നെയ്യ് / ഓയില്‍ – വറുക്കുവാന്‍ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു 4 മിനുട്ട് കുഴച്ച് ഒരു ഉരുളയാക്കി അരമണിക്കൂര്‍ അനക്കാതെ വയ്ക്കണം. അടി കട്ടിയുള്ള ഒരു സോസ്പാനില്‍ പഞ്ചസാരയും വെള്ളവും യോജിപ്പിച്ച് മീഡിയം ഫ്‌ളെയിമില്‍ വച്ച് തുടരെ ഇളക്കി തിളപ്പിക്കുക. ഒട്ടുന്ന പരുവത്തില്‍ ആകുമ്പോള്‍ വാങ്ങി കുങ്കുമപ്പൂവും റോസ് വാട്ടറും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കി വയ്ക്കുക. മാവില്‍ ആവശ്യമെങ്കില്‍ അല്പം വെള്ളം കൂടി ചേര്‍ത്ത് കുഴച്ചു ചെറിയ ഉരുളകള്‍ ആക്കി വയ്ക്കണം. ഇതുപയോഗിച്ച് ഏകദേശം 12 എണ്ണത്തോളംഉണ്ടാക്കാം. നെയ്യ്/ഓയില്‍ മീഡിയം ഫ്‌ളെയിമില്‍ വച്ച് ഉരുട്ടി വച്ചിരിക്കുന്ന ജാമുന്‍ വറക്കുക. കുക്ക് ആകുമ്പോള്‍ ഇവ മുകളിലേയ്ക്ക് പൊങ്ങി ഇരട്ടി വലിപ്പത്തില്‍ ആകും. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരി നേരേ സിറപ്പിലിട്ട് ലോ ഫ്‌ളെയിമില്‍ വച്ച് 2 മിനുട്ട് ചൂടാക്കുക. വാങ്ങി ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം. ഐസ്‌ക്രീമിനോടോപ്പം സെര്‍വ് ചെയ്താല്‍ കൂടുതല്‍ രുചികരം.

basilന്യൂപോര്‍ട്ട്‌കാരനായ ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയാണ്. എല്ലാവര്‍ക്കും എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന പാചക വിധികള്‍  മലയാളം യുകെയില്‍ എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും.