“7Beats “സംഗീതോത്സവം 2019 ” സീസൺ-3, ചാരിറ്റി ഈവന്റ് & ഓ.എൻ.വി കുറുപ്പ് അനുസ്മരണവും വാറ്റ്ഫോർഡിൽ ഈ ശനിയാഴ്ച… ഒരുക്കങ്ങൾ  പൂർത്തിയായി

“7Beats “സംഗീതോത്സവം 2019 ” സീസൺ-3, ചാരിറ്റി ഈവന്റ് & ഓ.എൻ.വി കുറുപ്പ് അനുസ്മരണവും വാറ്റ്ഫോർഡിൽ ഈ ശനിയാഴ്ച… ഒരുക്കങ്ങൾ  പൂർത്തിയായി
February 20 14:45 2019 Print This Article

ബെഡ്ഫോർഡ്: യു.കെ മലയാളികൾക്കിടയിൽ ആദ്യ വർഷത്തിനുള്ളിൽ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ് അണിയിച്ചൊരുക്കിയ സംഗീതോത്സവം & ചാരിറ്റി ഇവെന്റ്റ്‌ കെറ്ററിംഗിൽ നടന്ന സീസൺ -1 നും,ബെഡ് ഫോർഡിൽ നടന്ന സീസൺ-2 ന്റെയും വൻ വിജയത്തിന് ശേഷം ലണ്ടനടുത്തുള്ള പ്രധാന പട്ടണങ്ങളിൽ ഒന്നായ വാറ്റ്ഫോർഡിലെ,ഹോളി വെൽ കമ്മ്യൂണിറ്റി സെന്ററിൽ ഈ വരുന്ന ഫെബ്രുവരി 23 ശനിയാഴ്ച 3 മണിമുതൽ 11 മണിവരെ “സംഗീതോത്സവം സീസൺ 3 & ചാരിറ്റി ഇവന്റും മലയാള മണ്ണിന്റെ എക്കാലത്തെയും മറക്കാനാവാത്ത ഏതൊരു മലയാളിക്കും എന്നെന്നും ഓർമയിൽ സൂക്ഷിക്കാവുന്ന ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച മഹാകവി പത്മശ്രീ ഓ.എൻ.വി കുറുപ്പിന്റെ അനുസ്മരണവും അതിവിപുലമായി യു.കെയിലെ അറിയപ്പെടുന്ന ചാരിറ്റബിൾ സംഘടനയായ Kerala Charitable Foundation Trust-(KCF Watford)ആയി സംയുക്തമായി സഹകരിച്ചുകൊണ്ടു നടത്തപ്പെടുന്നു.

സംഗീതവും നൃത്തവും ഒന്നുചേരുന്നു ഈ വേദിയിൽ  ഗായകരായെത്തുന്നത്  മനോജ് തോമസ്  (കെറ്ററിംഗ്‌ ) ലിൻഡ ബെന്നി (കെറ്ററിംഗ്‌ )ഡെന്ന ജോമോൻ (ബെഡ്ഫോർഡ് ) ജെനിൽ തോമസ് (കെറ്ററിംഗ്‌ )സാൻ സാൻടോക് (മൗറീഷ്യസ് ഗായകൻ -ലണ്ടൻ) സജി സാമുവൽ (ഹാരോ )ഷാർലയ് വർഗീസ്  (ഹാരോ) സിബി (ചെൽട്ടൻഹാം) ഷാജു ഉതുപ് (ലിവർപൂൾ ) സജി ജോൺ (ലിവർപൂൾ ) ഉല്ലാസ് ശങ്കരൻ (പൂൾ)അനീഷ് & ടെസ്സമോൾ (മഴവിൽ സംഗീതം-ബോൺമൗത്) ജോൺ പണിക്കർ (വാട് ഫോർഡ്) സുദേവ് കുന്നത് (റെഡിങ്) പ്രവീൺ  (നോർത്താംപ്ടൺ) മനോജ് ജേക്കബ് (ഗ്ലോസ്റ്റെർ) ടോമി തോമസ് (സൗത്തെൻഡ്) ഫെബി ഫിലിപ്പ് (പീറ്റർബോറോ) ജയശ്രീ (വാട്ഫോർഡ്) അന്ന ജിമ്മി (ബിർമിങ്ഹാം) ടെസ്സ ജോൺ (കേംബ്രിഡ്ജ്)ഇസബെൽ ഫ്രാൻസിസ് (ലിവർപൂൾ) ആനി അലോഷിയസ്‌ (ലൂട്ടൻ)റേച്ചൽ ബിജു (ഹാർലോ) സ്നേഹ സണ്ണി (വാട് ഫോർഡ്) ഫിയോന ബിജു (ഹാവെർ ഹിൽ) നിവേദ്യ സുനിൽ (ക്രോയ്ടോൻ) നടാന്യ ജേക്കബ് (വോക്കിങ്) ജോസഫ് സജി (ലിവർപൂൾ)എന്നിങ്ങനെ 30 ൽ പരം ഗായകരും യുക്മ റീജിയണൽ നാഷണൽ വേദികളിൽ കലാതിലകമായിരുന്ന മിന്നാ ജോസ് (സാലിസ്ബറി) കലാമണ്ഡലം ലീലാമണി ടീച്ചറുടെ ശിഷ്യയും കലാതിലകവുമായ മഞ്ജു സുനിൽ (റെഡിങ് ) ശ്രീദേവി ശ്രീധർ, ദീപ്തി രാഹുൽ, പാർവതി നിഷാന്ത് എന്നിവർ (റെഡിങ്)ജയശ്രീ (വാട് ഫോർഡ് ) ഡെന്ന & നന്ദിനി (ബെഡ്ഫോർഡ്) ജസീന്ത &അലീന (ആഷ്‌ഫോർഡ്) ടോണി അലോഷിയസ്‌ (ലൂട്ടൻ ), ദിയ & നവമി (ബെഡ്ഫോർഡ്)സോനാ ജോസ് സാലിസ്ബറി)
റൊസാലിയ റിച്ചാർഡ് (പോർട്സ് മൗത്) അലീന, അനീറ്റ & താനുഷ (സാലിസ്ബറി), ഫേബ &ഫെൽഡ (വാട് ഫോർഡ്)മെറിറ്റോ & ബെല്ല (വാട് ഫോർഡ്) ഗ്രീഷ്മ, ഷെലി & ജയശ്രീ (വാട് ഫോർഡ്) അവതരിപ്പിക്കുന്ന ക്ലാസിക്കൽ സിനിമാറ്റിക് നൃത്തങ്ങളും അരങ്ങിലെത്തുന്നു.

പ്യൂവർ ഇൻറ്റർ നാഷണൽ 2019 little മിസ്സ്‌ കിരീടം സ്വന്തമാക്കി മാർച്ചിൽ അമേരിക്കയിലെ ഒർലാണ്ടോയിൽ വെച്ചു നടക്കുന്ന യു.കെ പ്രതിനിധീകരിച്ചു മത്സരിക്കുന്ന 8 വയസുകാരി സിയാൻ ജേക്കബ് (ഗ്ലോസ്റ്റെർ) അവതതരിപ്പിക്കുന്ന ഫാഷൻ ഷോയും ഈ വർഷത്തെ സംഗീതോത്സവം സീസൺ 3 ക്കു മാറ്റേകും. 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡിന്റെ അമരക്കാരൻ മനോജ് തോമസും,ജോമോൻ മാമ്മൂട്ടിലും നേതൃത്വം നൽകുന്ന ഈ കലാമാമാങ്കത്തിന് ശ്രീമാൻ സണ്ണിമോൻ മത്തായിയുടെ നേതൃത്വത്തിലുള്ള KCF- വാറ്റ്ഫോർഡ് ന്റെ പരിപൂർണ്ണ പിന്തുണയോടെയാണ് നടത്തപ്പെടുന്നത്. കളർ മീഡിയ ലണ്ടൻ ഒരുക്കുന്ന ഏറ്റവും പുതിയ ദൃശ്യ ശബ്ദ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള Digital HD LED wall,സംവിധാനം ഈ വർഷത്തെ സംഗീതോത്സവത്തിനു മാറ്റ് കൂട്ടും,കൂടാതെ മാഗ്‌നവിഷൻ ടി വി മുഴുവൻ പ്രോഗ്രാം തൽസമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന സംഗീതോത്സവം സീസൺ 3-യിൽ യൂകെയിലെ കലാ,സാംസ്‌കാരിക,രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവരായ  യുക്മ സാംസ്‌കാരിക വേദി നാഷണൽ പ്രതിനിധി സി.എ ജോസഫ്, യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, KCF വാട് ഫോർഡ് ചെയർ പേഴ്സണും, പുതുപ്പള്ളി സംഗമം പ്രെസിഡന്റുമായ സണ്ണിമോൻ മത്തായി, ഡോക്ടർ ശിവകുമാർ,KCF ട്രസ്റ്റീയും,എഴുത്തുകാരനുമായ ഹരിഹരൻ, സംഗീതോത്സവം സീസൺ 3 മുഖ്യ സ്പോൺസർ അലൈഡ് ഫിനാൻസ് പ്രതിനിധി ഷൈമോൻ തോട്ടുങ്കൽ, WMF പ്രസിഡന്റും മാഗ്‌നവിഷൻ ടി വി ഡയറക്ടർ ഡീക്കൻ  ജോയ്‌സ് ജെയിംസ്, മെട്രോ മലയാളം ടി വി ഡയറക്ടർ കാനേഷിയസ് അത്തിപ്പൊഴിയിൽ, യുക്മ സ്ഥാപക അംഗവും ഒഐസിസി മാഞ്ചസ്റ്റർ റീജിയൻ അംഗവുമായ സോണി ചാക്കോ, ജിൻടോ ജോസഫ് മാഞ്ചസ്റ്റർ, മുൻ ബിസിഎംസി (ബിർമിംഗ്ഹാം ) പ്രസിഡന്റ് & മുൻകുട്ടനാട് സംഗമം കൺവീനറും & Malayalam UK News portal Director board member ജിമ്മി മൂലംകുന്നം, ഐഒസി പ്രെസിഡെന്റ് സുജു കെ ഡാനിയേൽ, യുക്മ ബോട്ട് റേസ് കൺവീനർ എബി സെബാസ്റ്റ്യൻ, ട്യൂട്ടർസ്‌ വാലി ഡിറക്ടർ നോർഡി ജേക്കബ്, 24 care നഴ്സിംഗ് ഏജൻസി ഡയറക്ടർ ദോത്തി ദാസ്, KCF വാട് ഫോർഡ് trustees രാജേഷ് വി & ശില്പി ബാബു എന്നിവർ പങ്കെടുക്കുന്നു.

സംഗീതോത്സവം സീസൺ 3 വേദിയുടെയുടെ മുഴുവൻ നിയന്ത്രണവും കൈകാര്യം ചെയ്യുന്നത് യു.കെയിൽ വിവിധ വേദികളിൽ കഴിവ് തെളിയിച്ച കവിയത്രിയും, ഗായികയും റേഡിയോ അവതാരികയുമായ രശ്മി പ്രകാശ് രാജേഷ് (ലണ്ടൻ ) & പ്രമുഖ അവതാരിക  റാണി ജോസുമാണ് (വാട്ഫോർഡ്). മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാകുന്ന ബെർമിംഗ്ഹാം “ദോശ വില്ലേജ്”റെസ്റ്റോറെന്റിന്റെ സ്വാദേറും ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകനായ ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോമോൻ മാമ്മൂട്ടിൽ :07930431445
സണ്ണിമോൻ മത്തായി :07727 993229
മനോജ് തോമസ് :‭07846 475589‬
രാജേഷ് : 07833 314641
ഹരിഹരൻ : 07553 076350
വേദിയുടെ വിലാസം :
HolyWell Community Centre
Watford
WD18 9QD.

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles