പോയ് മറഞ്ഞ കാലം.. വന്നു ചേരുമോ…
പെയ്തൊഴിഞ്ഞ മേഘം.. വാനം തേടുമോ..
‘വിശ്വാസപൂർവം മന്‍സൂര്‍’ എന്ന ചിത്രത്തിലെ ഈ
ഗാനത്തിന് മലയാളത്തിന്‍റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ തേടി എട്ടാം തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം എത്തിയത്. ഇപ്പോള്‍ പഴയത് പോലെ ഗാനാലാപനത്തിനു സജീവമല്ലെങ്കിലും ആലാപന മികവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകന്‍ താന്‍ തന്നെയാണ് എന്ന് ഒന്ന് കൂടി തെളിയിച്ചിരുക്കുകയാണ് യേശുദാസ്. നിത്യഹരിത വസന്തമായി മലയാളിയുടെ സ്വത്വത്തില്‍ അലിഞ്ഞ ശബ്ദമാണ് കെ.ജെ.യേശുദാസ്. 2017ല്‍ ലഭിച്ച പദ്മവിഭൂഷനൊപ്പം ഇരട്ടി മധുരമാകുന്നു ‘പോയ് മറഞ്ഞ കാലത്തി’നുള്ള ഈ അവാര്‍ഡ്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രമേശ് നാരായണന്‍ സംഗീതം പകര്‍ന്ന ഗാനമാണിത്.
1993ലാണ് മലയാളത്തിന്‍റെ സ്വന്തം ദാസേട്ടന് ഇതിനു മുന്‍പ്ദേശീയ പുരസ്കാരം ലഭിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത ‘സോപാനം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി ആയിരുന്നു അത്. ശാസ്ത്രീയ സംഗീത കീര്‍ത്തനങ്ങള്‍ ധാരാളമുണ്ടായിരുന്ന ഈ ചിത്രത്തിന്‍റെ മറ്റു ഗാനങ്ങള്‍ രചിച്ചത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. സംഗീതം എസ്.പി.വെങ്കടേഷ്. 1991ല്‍ ‘ഭരതം’ എന്ന ചിത്രത്തിലെ ‘രാമകഥ ഗാനലയം’, 1987ല്‍ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ചിത്രത്തിലെ ശീര്‍ഷക ഗാനം, 1982ല്‍ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലെ ‘ആകാശ ദേശന’, 1976ല്‍ ഹിന്ദി ചിത്രമായ ‘ചിത്ചോറി’ലെ ‘ഗോരി തേരാ ഗാവ് ബഡാ പ്യാരാ’, 1973ല്‍ ഗായത്രിയിലെ എന്ന ചിത്രത്തിലെ ‘പത്മതീര്‍ത്ഥമേ ഉണരൂ’, 1972ല്‍ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്നീ ഗാനങ്ങള്‍ളാണ് ഇതിനു മുന്‍പ് യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഗാനങ്ങള്‍.
കേൾക്കാത്തവർക്കായി ആ മനോഹര ഗാനം ഒന്ന് കേൾക്കാം…..
Leave a Reply