തനിക്കെതിരെ നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നുവെന്ന് നടി അഞ്ജു പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. മീഡിയാവണ്‍ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് പ്രചരണം നടക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ജു നല്‍കിയ പരാതി സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം പ്രചരണം നടത്തിയവരെയും ഷെയര്‍ ചെയ്തവരെയും ഉടന്‍ തന്നെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞതായി അഞ്ജു വ്യക്തമാക്കി.ഫെയ്‌സ്ബുക്കിലൂടെയാണ് അഞ്ജു ഇക്കാര്യം അറിയിച്ചത്.