നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള ജയറാമിന്റെ മടങ്ങിവരവാണ് മകള്‍ എന്ന സിനിമ. ജയറാം-മീര-സത്യന്‍ അന്തിക്കാട് കോമ്പിനേഷനില്‍ എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

ഇപ്പോഴിതാ പുതിയ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചുകൊണ്ടുള്ള സത്യന്‍ അന്തിക്കാടിന്റെ കോള്‍ വന്നപ്പോഴുള്ള സന്തോഷത്തെ കുറിച്ച് പറയുകയാണ് ജയറാം. അഭിമുഖ പരിപാടിയിലായിരുന്നു ജയറാമിന്റെ തുറന്നുപറച്ചില്‍. പത്ത് വര്‍ഷമായി സത്യേട്ടന്‍ വിളിക്കും വിളിക്കുമെന്ന് കരുതി ഇരുന്നെന്നും ഈ കോള്‍ വന്നപ്പോള്‍ നേരെ പൂജാ മുറിയിലേക്ക് ഓടുകയാണെന്നുമായിരുന്നു അഭിമുഖത്തില്‍ ജയറാം പറഞ്ഞത്.

ഞാന്‍ പത്ത് വര്‍ഷമായി സത്യേട്ടന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. ഈ സിനിമയില്‍ ഞാന്‍ ഉണ്ട് എന്ന് അറിഞ്ഞപ്പോഴാണ് പൂജാ മുറിയിലേക്ക് ഓടിയത്. കഥ കേട്ടതൊക്കെ പിന്നീടാണ്. കഥ കേള്‍ക്കലൊന്നും ഇല്ലല്ലോ. സത്യേട്ടന്റെ ഒരു സിനിമയുടെ കഥയും ഞാന്‍ കേട്ടിട്ടില്ല, ജയറാം പറഞ്ഞു.

നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്നചിത്രത്തിൽ നായകനായി ജയറാം. നായികയായി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മീര ജാസ്‌മിൻ മടങ്ങിയെത്തുകയാണ്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് സത്യൻ അന്തിക്കാട് പുതിയ ചിത്രത്തിന്റെ വിശേഷം അറിയിച്ചത്. തനിക്ക് കിട്ടിയ ഏ‌റ്റവും വിലയേറിയ വിഷുകൈനീട്ടമെന്നാണ് ജയറാം ചിത്രത്തെ കുറിച്ച് വിശേഷിപ്പിച്ചത്.
പരിഗണിച്ചതിൽ നന്ദി, ഭരണസമിതി അംഗമാക്കുന്നത് ധാർമ്മികമായി ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമിയ്‌ക്ക് കത്തയച്ച് ഇന്ദ്രൻസ്

ചുറ്റുപാടുമുള‌ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർത്തിരിക്കുന്ന സിനിമകളായി മാറുക. എപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണെന്നും പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സത്യൻ അന്തിക്കാട് പറയുന്നു.

‘ഞാൻ പ്രകാശൻ’ ചിത്രത്തിൽ അഭിനയിച്ച ദേവിക സഞ്ജയ്, ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിലുണ്ട്. ഡോ.ഇക്‌ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന. എസ്.കുമാർ ഛായാഗ്രഹണം, ‘ഒരു ഇന്ത്യൻ പ്രണയകഥ’ നിർമ്മിച്ച സെൻട്രൽ പ്രൊഡക്‌ഷൻസാണ് നിർമ്മാണം. സംഗീതം വിഷ്‌ണു വിജയ്, വരികൾ ഹരിനാരായണൻ.