നായകനായി അരങ്ങേറി ആദ്യ ചിത്രത്തില കെഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന നടൻ മേള രഘു എന്ന പുത്തൻവെളി ശശിധരൻ (60) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞ മാസം 16 ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെജി ജോർജിന്റെ മേളയിലൂടെ അരങ്ങേറ്റം കുറിച്ച ശശിധരൻ പിന്നീട് തന്റെ ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്നെ കലാലോകത്ത് സ്വീകരിക്കുകയായിരുന്നു. മോഹൻലാൽ നായകനായ ജീത്തു ജോസഫിന്റെ ദൃശ്യം-2 ആണ് രഘുവിന്റെ അവസാന ചിത്രം.

  കേരള തീരത്ത് ആദ്യമായി നീലത്തിമിംഗിലത്തിന്റെ സാന്നിധ്യം; പഠനങ്ങളുമായി ഗവേഷകർ...

മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളിൽ ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. ആദ്യചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം നായകതുല്യ വേഷത്തിലാണ് രഘു സിനിമയിലെത്തിയത്.