വെമ്പായത്ത് നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. കഴിഞ്ഞ മാസം 11നു വൈകുന്നേരം മൂന്നോടെയാണ് വെമ്പായം ഗാന്ധിനഗർ ജാസ്മിൻ മൻസിലിൽ റോഷന്റെ ഭാര്യ സൽഷ (20)യെ ഭർതൃഗൃഹത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ വീട്ടിലുള്ളവർ കണ്ടെത്തുന്നത്.
സൽഷയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് റോഷന് (27)നെ പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ ആയിരുന്ന പ്രതി ഹൈക്കോടതിയില്‍ ജാമ്യത്തിന് പോകുകയും ജാമ്യം ലഭിക്കാതെ വന്നപ്പോള്‍ ശനിയാഴ്ച നെടുമങ്ങാട് മജിസ്ട്രേറ്റിനു മുന്നില്‍ കീഴടങ്ങുകയുമായിരുന്നു.ആറ്റിങ്ങൽ അവനവഞ്ചേരി ബാഷാ ഡെയ്ലിൽ ഷാനവാസ്-സലീന ദമ്പതികളുടെ മകളാണ് സൽഷ. കഴിഞ്ഞ ഏപ്രിൽ 23നായിരുന്നു. റോഷനും സൽഷയും തമ്മിലുള്ള നിക്കാഹ്. ആഡംബര പൂർണ്ണമായിരുന്നു വിവാഹം. സാമ്പത്തികമായി ഉന്നത സ്ഥിതിയിലാണ് റോഷന്റെയും സൽഷയുടേയും കുടുംബം. സൽഷയുടെ മരണത്തിനു പിന്നിൽ റോഷന്റെ പീഡനമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. വലിയ സുഹൃത്ത് ബന്ധങ്ങളുള്ള റോഷൻ വിവാഹത്തിന് മുമ്പെന്ന പോലെ കറങ്ങി നടക്കുകയും രാത്രി വൈകി മാത്രം വീട്ടിലെത്തുന്നതും സൽഷയെ വല്ലാതെ വിഷമിപ്പിച്ചു. ഗൾഫിൽ പിതാവിനൊപ്പം ബിസിനസ് രംഗത്തുണ്ടായിരുന്നപ്പോഴും റോഷൻ ഇതുപോലെ ആഡംബരപ്രിയനായിരുന്നു. ഒരു കിലോ സ്വർണം, ഇന്നോവ കാർ, കോടികൾ വില മതിക്കുന്ന ഭൂമി ഇവയെല്ലാം നൽകിയിട്ടും റോഷനു തൃപ്തി വന്നില്ലായിരുന്നു.സ്വന്തം വീട്ടിൽ പോകണമെന്ന ആഗ്രഹത്തിനും റോഷൻ വിലക്കേർപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു.
സൽഷ ഇക്കാര്യങ്ങൾ മാതാപിതാക്കളിൽ നിന്നും മറച്ചെങ്കിലും അടുത്ത സുഹൃത്തായ യുവതിയോട് താൻ അനുഭവിക്കുന്ന വേദന പങ്കുവച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്. ഒറ്റനോട്ടത്തിൽ ആത്മഹത്യയെന്ന് തോന്നുംവിധത്തിലാണ് മൃതദേഹം കാണപ്പെട്ടതെങ്കിലും വീട്ടുകാരും നാട്ടുകാരും സംശയം ഉന്നയിച്ച സാഹചര്യത്തിൽ പോസ്റ്റുമോർട്ടം നടത്തിയത്.
മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് സൽഷയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. അവളെ ആരെങ്കിലും അപായപ്പെടുത്തിയതോ ശാരീരികമാനസിക പീഡനം സഹിക്കാനാകാതെ മരണംവരിച്ചതോ ആകാമെന്നാണ് അവരുടെ നിഗമനം. ടോപ്പും പാന്റും ധരിച്ച് കട്ടിലിൽ കാൽപാദം മുട്ടി നിൽക്കുന്ന നിലയിലായിരുന്നു സൽഷയുടെ മൃതദേഹം.
	
		

      
      



              
              
              




            
Leave a Reply