ദിലീപ് ജയിലില്‍ തുടരുന്നതോടെ പ്രഫസര്‍ ഡിങ്കനും കുമാരസംഭവവും ഉപേക്ഷിച്ചു എന്നു റിപ്പോര്‍ട്ടുകള്‍. 20 കോടിമുടക്കിയെടുത്ത രാമലീലയ്ക്കു പിന്നാലെ കുമാരസംഭവത്തിനായി ഒരുകോടി രൂപ മുടക്കിരുന്നു. ചിത്രത്തിന്റെ നിര്മ്മതാവു ഗോകുലം ഗോപാലനാണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ കുറെ വേണ്ടന്നു വച്ചു എന്നാണു സൂചന.
ജൂലൈയില്‍ റിലീസ് ചെയ്യാനിരുന്ന രാമലീലയുടെ റിലീസ് ഇതുവരെയും നടന്നിട്ടില്ല. ഇതു കൂടാതെ ദിലീപ് നായകനായി എത്തുന്ന ചിത്രം പ്രഫസര്‍ ഡിങ്കനും വേണ്ടന്നു വച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇതില്‍ ഏറ്റവും ദുരിതത്തിലായതു കുമാരസംഭവമാണ്. ദിലീപും മുരളി ഗോപിയും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ടു പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ ദിലീപ് ഇല്ലാതെ ഇതു പൂര്‍ത്തിയാക്കാന്‍ കഴിയല്ല. ഈ ചിത്രത്തില്‍ തമിഴ്നടന്‍ സിദ്ധാര്‍ത്ഥും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രഫസര്‍ ഡിങ്കന്റെ ഒരാഴ്ചത്തെ ഷൂട്ടായിരുന്നു കഴിഞ്ഞത്. ഈ ചിത്രം മുന്നോട്ടു കൊണ്ടു പോകാതിരിക്കുന്നതാണ് ബുദ്ധി എന്ന അഭിപ്രായം പലഭാഗത്തു നിന്നും സംവിധായകനു ലഭിക്കുന്നുണ്ട് എന്നും പറയുന്നു. ഡിങ്കോയിസ്റ്റുകള്‍ ആകട്ടെ ചിത്രം പാളിപ്പോയത് ഡിങ്ക ദൈവത്തിന്റെ കോപമാണ് എന്നും പറയുന്നതായി സൂചനയുണ്ട്.
Leave a Reply