തിരുവനന്തപുരം: ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമ്മീഷന് സുപ്രീം കോടതിയെ സമീപിക്കും. മാതാപിതാക്കള്‍ക്കൊപ്പം കഴിയാനുള്ള കോടതിവിധി അനുസരിച്ച് കഴിയുന്ന ഹാദിയ മാനസികപീഡനം നേരിടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് ഇടപെടുന്നത്. വനിതാ സംഘടനകളും മറ്റും ഇക്കാര്യത്തില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ സാമൂഹികാന്തരീക്ഷം കലുഷിതമാകാതിരിക്കാനാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ കമ്മീഷന് ഒരുങ്ങുന്നതെന്ന് അധ്യക്ഷ എം.സി.ജോസഫൈന് അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതിയെ സമീപിക്കുന്നത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന് കോടതിയുടെ അനുവാദം തേടും.
ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ഇത് പരിഗണിക്കുന്നത്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടത്.
Leave a Reply