തോമസുകുട്ടി ഫ്രാന്‍സിസ്

ലിവര്‍പൂളിന്റെ മണ്ണില്‍ തീപാറിക്കുന്ന കായിക ശക്തികള്‍ ഇന്ന് മല്‍സര ഗോദായില്‍ അരമുറുക്കിയിറങും. തങ്ങളുടെ മെയ്ക്കരുത്തുമായി ഒരു ഡസന്‍ ടീമുകളാണ് വാശിയേറിയ വടംവലി മല്‍സരത്തിനായി കടന്നു വരുന്നത്. ഈ കായിക ശക്തികളെ കാണാനുള്ള ആവേശത്തിലാണ് വടംവലി മല്‍സര പ്രേമികള്‍. ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാര്‍ത്ഥം നടത്തപ്പെടുന്ന വടംവലി മല്‍സത്തില്‍ യു.കെയുടെ വിവിധയിടങളിലുള്ള ശക്തരായ 12 ടീമുകള്‍ സമ്മാനിക്കുന്ന ആവേശ ഭരിതമായ മൂഹൂര്‍ത്തങള്‍ക്ക് സാക്ഷിയാവുന്നു ചെംപടയുടെ നാടായ ലിവര്‍പൂള്‍.

വൂസ്റ്റര്‍ തെമ്മാഡീസ്, കെന്റ് ടേണ്‍ ബ്രിഡ്ജ്, ഹെരിഫോര്‍ഡ് അച്ചായന്‍സ്, ലെസ്റ്റര്‍ ഫോക്‌സസ്, ബര്‍മിംഗ്ഹാം, BCMC, ബേസിംഗ് സ്റ്റോക് MCA, കോവന്ററി CKC, ഹേയ് വാര്‍ഡ്‌സ് ഹീത് ടീം, വാറിംഗ്റ്റണ്‍ വൂള്‍വ്‌സ്, വിഗന്‍ ടീം, എന്നിവര്‍ക്കൊപ്പം ആതിഥേയ ടീം ആയ ലിവര്‍പൂള്‍ ടൈഗേഴ്‌സും ലിവര്‍പൂള്‍ ടൗണ്‍ ക്ലബും ഈ വലിയ കായിക മാമാങ്കത്തില്‍ അണിനിരക്കുകയാണ്. കേവലം ഒരു കടുത്ത മല്‍സരത്തിനപ്പുറം, ജോണ്‍ മാഷിന്റെ പ്രിയപ്പെട്ട ശിക്ഷ്യഗണങ്ങളുടെ
കരുത്തുറ്റ പ്രകടനങളും അതിലൂടെയുള്ള ഒരു സൗഹൃദ മല്‍സരവും ഈ വടംവലി മഹാമഹം മലയാളി സമൂഹത്തിന് സമ്മാനിക്കുകയാണ്.

ഇന്ന് LIVERPOOL BROAD GREEN international high school Court ല്‍ വച്ചാണ് മത്സരം നടത്തപ്പെടുക. രാവിലെ 10 മണിക്ക് വടംവലി മാമാങ്കത്തിന് നാന്ദികുറിച്ചുകൊണ്ട് വര്‍ണ്ണാഭമായ ഉല്‍ഘാടന സമ്മേളനം നടത്തപ്പെടും. മല്‍സര ഗോദായിലേക്ക് കടന്നുവരുന്ന 12 ടീമുകള്‍ തങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ജേഴ്‌സി അണിഞ്ഞുകൊണ്ട് വാദ്യമേളഘോഷങ്ങളോടുകൂടി മല്‍സര നഗറിലേക്ക് ഘോഷയാത്രയായി കടന്നുവരും. തുടര്‍ന്ന് ടീമുകളുടെ മാസ്സ് ഡ്രില്‍ നടത്തപ്പെടുന്നതാണ്.
ഉല്‍ഘാടന സമ്മേളനത്തില്‍ പ്രമുഖ വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിവര്‍പൂളിലെ ജോണ്‍ മാഷ് റഫറി മാത്രമായിരുന്നില്ല. നല്ലൊരു പരിശീലകന്‍ കൂടിയായിരുന്നു. തന്റെ മികവാര്‍ന്ന പരിശീലനത്തിലൂടെ യുകെ യിലെ വിവിധ ഇടങ്ങളില്‍ ഒരു ഡസനിലധികം വടം വലി ടീമുകളെ രൂപീകരിച്ചെടുക്കുവാന്‍ ആ മഹത് വ്യക്തിക്കു കഴിഞ്ഞിട്ടുണ്ട്. അതിലൂടെ ഇവിടെയുള്ള മലയാളി സമൂഹത്തിനിടയില്‍ വടംവലിയെന്ന കായിക മല്‍സരത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുവാനും ജോണ്‍ മാഷിനു കഴിഞ്ഞു. മരണം തട്ടിയെടുത്ത ജോണ്‍ മാഷിനായി ഇവിടെ കളിക്കളം ആദരവ് ഒരുക്കുകയാണ്. ജോണ്‍ മാഷിന്റെ രണ്ടാം ചരമ വാര്‍ഷികത്തിന് ശ്രാദ്ധാഞ്ജലിയര്‍പ്പിച്ചു കൊണ്ട് ലിവര്‍പൂളിലെ മലയാളി സമൂഹത്തിന്റെയും, ലിവര്‍പൂള്‍ ടൈഗേഴ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാശിയേറിയ ഈ വടംവലി
മല്‍സരം നടത്തപ്പടുന്നത്.

ഇതിനായി ലിവര്‍പൂളിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഒരു വലിയ കമ്മിറ്റിയാണ് ഈ വലിയ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. Broad green School lന്റെ വിശാല
മായ Car parking, നാടന്‍ ഭക്ഷണശാല, എന്നിവ പ്രത്യേകം ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വലിയ കായിക മാമാങ്കത്തിലേക്ക് യുകെ യിലെ എല്ലാ കായിക പ്രേമികളെയും ഞങ്ങള്‍ ഞങ്ങള്‍ ഹാര്‍ദവമായി സ്വാഗതം ചെയ്യുതുകൊള്ളുന്നു.

വിലാസം.
BROAD GRREN HIGH SCHOOL
HELIERS ROAD
(OFF BROAD GREEN ROAD)
L13 4DH
LIVERPOOL