ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

കവന്‍ട്രി: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കിയ പ്രഥമ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്റെ കവന്‍ട്രി റീജിയണ്‍ ധ്യാനം വന്‍ വിശ്വാസ പങ്കാളിത്തം കൊണ്ടും സ്വര്‍ഗീയ അനുഗ്രഹങ്ങളുടെ വര്‍ഷത്താലും പുത്തനുണര്‍വ്വ് പകര്‍ന്നു. ബെര്‍മിംഗ്ഹാം ന്യൂ ബിംഗ്ളി ഹാളില്‍ രാവിലെ 9 മണിക്ക് ജപമാലയോടെ ആരംഭിച്ച തിരുക്കര്‍മ്മങ്ങളില്‍ സ്തുതി ഗീതങ്ങള്‍ക്കും തിരുവചന പഠന ക്ലാസുകള്‍ക്കും ശേഷം ഉച്ചയ്ക്ക് 12 മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കി.

‘കല്‍പ്പനകളെല്ലാം പാലിക്കുന്നുണ്ടെന്ന് പറഞ്ഞ യുവാവിനോടും ഈശോ പറഞ്ഞു, നിനക്ക് ഒരു കുറവുണ്ട്. അത് ഈശോയെ അറിയാത്തതിന്റെ കുറവായിരുന്നു. ഇന്നും കല്പനകളെല്ലാം പാലിക്കുമ്പോഴും ഈശോയെ അറിയാതിരുന്നാല്‍ അതായിരിക്കും നമുക്ക് സംഭവിക്കുന്ന ഏറ്റവും വലിയ കുറവ് ‘ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. തിരുവചനത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഈശോയെക്കുറിച്ചുള്ള അറിവില്‍ നമുക്ക് തെറ്റുപറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീജിയണിനകത്തും പുറത്തുനിന്നുമായി നിരവധി വൈദികരുടെ സാന്നിധ്യവും ദിവ്യബലിയില്‍ ഉണ്ടായിരുന്നു. കവന്‍ട്രി റീജിയണ്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജയ്സണ്‍ കരിപ്പായിയുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘സ്വര്‍ഗരാജ്യം ഒരു രഹസ്യമാണെന്നും ഈ ഭൂമിയില്‍ ആ രഹസ്യത്തിന്റെ മുന്നാസ്വാദനമനുഭവിക്കുന്നത് വി. കുര്‍ബാനയിലാണെന്നും തിരുവചന പ്രഭാഷണം നടത്തിയ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പറഞ്ഞു. വി. കുര്‍ബാന സ്വീകരിക്കുമ്പോള്‍ സ്വര്‍ഗ്ഗീയ വിരുന്നിന്റെ പങ്കാളിത്തമനുഭവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യകാരുണ്യ പ്രദക്ഷിണത്തോടു കൂടിയ ആരാധന അനേകര്‍ക്ക് സ്വര്‍ഗ്ഗീയാനന്ദം സമ്മാനിച്ചു. തങ്ങളുടെ സമീപത്തു കൂടി കടന്നുവന്ന ദിവ്യകാരുണ്യനാഥനെ തൊട്ടുവന്ദിച്ച് വിശ്വാസികള്‍ അനുഗ്രഹം പ്രാപിച്ചു.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ആറാം ദിവസം ഇന്ന് സൗത്താംപ്റ്റണ്‍ റീജിയണില്‍ നടക്കും. Bournemouth life Centre Ltd, 7133 Wimborne Road, Bournmouth, BH 9 2 AUല്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെയാണ് ശുശ്രൂഷകള്‍. കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. റ്റോമി ചിറയ്ക്കല്‍ മണവാളന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വിശ്വാസികള്‍ എത്തിച്ചേരും.

നാളെ (28ശനി) ബ്രിസ്റ്റോള്‍ – കാര്‍ഡിഫ് റീജിയണിലും (Corpus Christy RC High School TY Draw Road, Lisvane, Cardiff, CF 23 6XL) 29ാം തീയതി ഞായറാഴ്ച സമാപന ദിവസത്തെ കണ്‍വെന്‍ഷന്‍ (Alliance Park, Greenlands Lanes, Hendon, Lendon, NW 4 IRL) ലണ്ടന്‍ റീജിയണിലും നടക്കും. ബ്രിസ്റ്റോളില്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ലണ്ടനില്‍ റവ. ഫാ. ജോസ് അന്ത്യാംകുളത്തിന്റെയും നേതൃത്വത്തില്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.