നോട്ട് നിരോധനത്തിന്റെ ഒന്നാം വര്‍ഷം ആം ആദ്മി പാര്‍ട്ടി ദേശീയ വ്യാപകമായി വഞ്ചനാദിനമായി പ്രതിഷേധിക്കുകയാണ്. നോട്ട് നിരോധനം മൂലം പൊതുജനം സഹിക്കേണ്ടി വന്ന ദുരിതങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതും പറഞ്ഞാല്‍ തീരാത്തതുമാണ്. 200ല്‍ പരം പച്ച മനുഷ്യരുടെ വിലപ്പെട്ട ജീവനാണ് നഷ്ടപ്പെട്ടത്. കോടിക്കണക്കായ സാധാരണക്കാര്‍ തൊഴില്‍രഹിതരായി. ദശലക്ഷക്കണക്കിനു ചെറുകിട വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നു. പച്ചക്കറികളും പഴങ്ങളും മറ്റു കാര്ഷികോല്പന്നങ്ങളും ചെലവാകാതെ നശിച്ചുപോയി.
ദശലക്ഷകണക്കിന് കുടുംബങ്ങള്‍ മുഴുപ്പട്ടിണിയിലും അര്‍ദ്ധ പട്ടിണിയിലുമായി. ഈ നടപടി കൊണ്ട് കള്ളപ്പണവും കള്ളനോട്ടും ഇല്ലാതായില്ലെന്നു മാത്രമല്ല കള്ളനോട്ടും കള്ളപ്പണവും വ്യാപകമായി. ചില ബി ജെ പിക്കാര്‍ കള്ളനോട്ടടി കുടില്‍ വ്യവസായ’മാക്കി മാറ്റി. നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ചില നേതാക്കള്‍ വരെ കള്ളനോട്ടടിച്ചതിനു പോലീസ് പിടിയിലായി. ഒരാണ്ട് തികയുമ്പോഴും അത് മൂലം ഉണ്ടായ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് ഇതുവരെ അറുതിയായിട്ടില്ല. ഈ അടുത്ത കാലത്തൊന്നും തന്നെ അതുണ്ടാക്കിയ പ്രതിസന്ധികള്‍ തീരുമെന്നുള്ള കാര്യത്തില്‍ യാതൊരു അനുകൂല സൂചനയും കാണുന്നുമില്ല. .
ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി ഏറണാകുളം ജില്ലയിലെ പ്രതിഷേധ പരിപാടി നവംബര്‍ 5ന് വൈറ്റില കവലയില്‍ പ്രതീകാത്മകമായി ശവപ്പെട്ടിയും തോളിലേറ്റി പ്രതിഷേധിക്കുന്നു. വൈറ്റിലയില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കണ്‍വീനര്‍ സി ആര് നീലകണ്ഠന് ഉത്ഘാടനം ചെയ്യുന്നു
പ്രവര്‍ത്തകസംഗമം നവംബര്‍ 5ന് ഉച്ചക്ക് ഒരു മണിക്ക് വൈറ്റില മീരാമന്ദിറില്‍ സംസ്ഥാന നിരീക്ഷകന് ശ്രീ.ഗിരീഷ് ചൗധരി ഉത്ഘാടനം ചെയ്യുന്നു. എറണാകുളം പാര്‍ലമെന്റ് നിരീക്ഷകന് ഷക്കീര്‍ അലി അടക്കം മറ്റു പ്രമുഖരും പങ്കെടുക്കുന്നു. കേരളത്തിലെ എല്ലാ പാര്‍ലിമെന്റ് മണ്ഡലങ്ങളിലും നവംബര്‍ 8ന് മുമ്പ് വഞ്ചനാദിനം എന്ന പ്രതിഷേധം നടത്തുന്നതാണ്
Leave a Reply