തിരുവനന്തപുരം : ഞായറാഴ്ച വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്‌ക്കേണ്ട പ്രതിശ്രുത വരനടക്കം രണ്ടുപേര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. വാമനപുരം ആനാകുടി ഊന്നന്‍പാറ വിഷ്ണുവിലാസത്തില്‍ പ്രതിശ്രുതവരന്‍കൂടിയായിരുന്ന വിഷ്ണുരാജ്(26) സുഹൃത്തും അയല്‍വാസിയും ആറാന്താനത്തെ ഓട്ടോഡ്രവറുമായ ആനാകുടി ഊന്നന്‍ പാറ വാഴവിളവീട്ടില്‍ ശ്യാം(23) എന്നിവരാണ് എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. കിളിമാനൂരില്‍ എം.സിറോഡില്‍ പുളിമാത്ത് വെച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും തടികയറ്റിവന്ന ലോറിയും കുട്ടിയിടിച്ചാണ് അപകടം.

ആനാകുടി വിഷ്ണുവലാസത്തില്‍ പ്രതിരാജ് ജയ ദമ്പതികളുടെ മൂത്തമകനാണ് വിഷ്ണുരാജ്. വിഷ്ണുരാജിന്റെയും കിളിമാനൂര്‍ പഴയകുന്നുമ്മല്‍ പ്രാര്‍ത്ഥനയില്‍ ഉണ്ണിക്കൃഷ്ണ്ണന്‍ ആരാധന ദമ്പതികളുടേയും മകള്‍ അനുപമയുടേയും വിവാഹം നാളെ കിളിമാനൂര്‍ ശ്രീദേവി ആഡിറേറാറിയത്തില്‍ പകല്‍ 9.45 നും 10.15 നകമുള്ള മുഹൂര്‍ത്തത്തിലായിരുന്നു നിശ്ചയിച്ചിരുന്നതും ആള്‍ക്കാരെ ക്ഷണിച്ചിരുന്നതും. വിഷ്ണുരാജിന്റെ വീട്ടിലെ പന്തല്‍ വിവാഹം പ്രമാണിച്ച് ഡക്കറേറ്റ് ചെയ്ത ശേഷം പന്തല്‍ ചമയക്കാരനെ കിളിമാനൂര്‍ തൊളിക്കുഴിയില്‍ വീട്ടില്‍ കൊണ്ട് വിട്ടശേഷം മടങ്ങുമ്പോഴാണ് അപകടം. വിഷ്ണുരാജ് അകടസ്ഥലത്ത് മരിച്ചു. ശ്യാം മെഡിക്കല്‍കോളേജ് ആശുപത്രിയിലും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആനാകുടിയില്‍ ശശി സുമതി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ശ്യാം. മരണവിവരം കിളിമാനൂര്‍ പോലീസ്സില്‍നിന്നും അറിഞ്ഞതോടെ വിഷ്ണുരാജിന്റെയും വധു അനുപമയുടേയും വീടുകള്‍ ശോകമയമായി. ഇന്ന് പകല്‍ വധുവിന്റെ വിവാഹത്തലേന്നുള്ള പാര്‍ട്ടി കിളിമാനൂര്‍ ശ്രീദേവി ആഡിറേറാറിയത്തില്‍ വെച്ചിരുന്നു. അതിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വരന്റെ വീട്ടില്‍ നിന്നും വിവാഹത്തിന് ധരിക്കാനുള്ള കല്യാണപ്പുടവ ഇന്ന് ഉച്ചയ്ക്ക് ഏറ്റു വാങ്ങാന്‍ സന്തോഷത്തോടെ കാത്തിരുന്ന വധു കണ്ണീരീരിലാണ്ടു. വധുവിന്റെ വീട്ടില്‍ ബന്ധുമിത്രാദികള്‍ ഓടിയെത്തി സമാശ്വസിപ്പിക്കുന്നകാഴ്ച എല്ലാവരേയും കണ്ണീരിലാഴ്ത്തി. വരന്റെ വീട്ടില്‍ വിവാഹത്തലേന്ന് ആള്‍ക്കാരെ സ്വീകരിക്കാന്‍ പുടുത്തയര്‍ത്തിയ പന്തലില്‍ വിഷ്ണുരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.