തിരുവല്ല പി.ആര്‍.ഡി.എസ്. ആസ്ഥാനത്തെ വെടിക്കെട്ടപകടത്തില്‍ മരിച്ചത് ദമ്പതികള്‍ മരിച്ചു. വെടിക്കെട്ട് നടത്താനെത്തിയ കാര്‍ത്തികപ്പള്ളി മഹാദേവികാട് സ്വദേശി ഗുരുദാസ് ഭാര്യ ആശ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരവിപേരൂരിലെ  ആസ്ഥാനത്താണ് സംഭവം. ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്.

ഗുരുതര പൊള്ളലേറ്റ രണ്ടു സ്ത്രീകളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 70 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ വെച്ചാണ് ഒരാള്‍ മരിച്ചത്.

fire

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. 140മത് കുമാരഗുരു ജയന്തി ആഘോഷത്തിനായി ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. ആഘോഷത്തിനുള്ള കതിനയും പടക്കങ്ങളും നിര്‍മ്മിക്കുന്നതിനിടെയാണ്​ അപകടം. പി.ആര്‍.ഡി.എസ് ആസ്​ഥാനത്തിന് പുറത്ത് സജ്ജീകരിച്ചിരുന്ന പടക്കശാലക്കാണ് തീപിടിച്ചത്.

അതേസമയം സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി.