ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ യു​വ​ഗാ​യ​ക​ന്‍ മരിച്ചു. പൂ​ജ​പ്പു​ര മു​ട​വ​ന്‍​മു​ക​ള്‍ സ്വ​ദേ​ശി ഷാ​ന​വാ​സ് പൂ​ജ​പ്പു​ര (30) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 14-ാം തീ​യ​തി ശാ​ര്‍​ക്ക​ര അ​മ്പ​ല​ത്തി​ല്‍ ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഷാനവാസ് കുഴഞ്ഞു വീണത്. രാ​ത്രി പതിനൊന്നൊടെ വേ​ദി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം ചി​റ​യി​ന്‍​കീ​ഴി​ലെ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ ​കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.‌‌

ത​ല​യി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​ണ് നി​ല വ​ഷ​ളാ​ക്കി​യ​ത്. ഷാ​ന​വാ​സി​ന് സ​ങ്കീ​ര്‍​ണ്ണ​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ശേ​ഷം ന്യൂ​റോ ഐസിയു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.‌‌

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തി​രു​വ​ന​ന്ത​പു​രം സൂ​ര്യ​ക​ല, ഒ​നീ​ഡ തു​ട​ങ്ങി​യ ട്രൂ​പ്പു​ക​ളി​ലൂ​ടെ ഗാ​ന​മേ​ള ​രം​ഗ​ത്ത് ചു​വ​ടു​വ​ച്ച ഷാ​ന​വാ​സ് കു​റ​ച്ചു​നാ​ളാ​യി മ​രു​തം​കു​ഴി​യി​ലെ സ​പ്ത​സ്വ​ര എ​ന്ന ട്രൂ​പ്പി​ലെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. മി​മി​ക്രി​യി​ലൂ​ടെ ഗാ​ന​മേ​ള വേ​ദി​ക​ളി​ലെ​ത്തി​യ ഷാ​ന​വാ​സ് 10 വ​ര്‍​ഷ​മാ​യി ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചാ​ണ് ഇ​ദ്ദേ​ഹം വേ​ദി​ക​ള്‍ കീ​ഴ​ട​ക്കി​യി​രു​ന്ന​ത്.‌‌‌മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ ​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍. ഭാ​ര്യ: ഷം​ല. മ​ക്ക​ള്‍: ന​സ്രി​യ, നി​യ.