താരങ്ങളെ വിവമർശിക്കുന്നതിൽ മുന്‍പന്തിയിലാണ് ബോളിവുഡ് താരം കമാൽ ആർ.ഖാൻ എന്ന കെ.ആർ.കെ. ട്വിറ്ററിലൂടെയാണ് കെആർകെ തന്റെ വിമർശനങ്ങൾ അഴിച്ചു വിടാറുള്ളത്. എന്നാൽ ഇത്തവണത്തെ അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. തനിക്ക് വയറിൽ കാൻസറാണെന്നും അത് മൂന്നാം സ്റ്റേജിലാണെന്നുമാണ് കെആർകെ ട്വിറ്ററിലൂടെ അറിയിച്ചത്. മരിക്കുന്നതിന് മുന്‍പ് ചെയ്ത് തീർക്കേണ്ട രണ്ട് ആഗ്രഹവും അദ്ദേഹം വെളിപ്പെടുത്തി.

ഒന്നാമത്തേത് ഒരു എ ഗ്രേഡ് സിനിമ നിർമിക്കുക. രണ്ടാമത്തേത് ഒരു സിനിമയിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുക. അല്ലെങ്കിൽ അദ്ദേഹം അഭിനയിക്കുന്ന ഒരു സിനിമ നിർമിക്കുക. പക്ഷേ ഈ 2 ആഗ്രഹങ്ങളും എന്റെ മരണത്തോടൊപ്പം എന്നെന്നേക്കുമായി മരിക്കും. ഇനിയുളള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.– കെആർകെ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്റ്റൊമക് കാൻസർ മൂന്നാമത്തെ സ്റ്റേജിലാണെന്നും ഒന്നോ രണ്ടോ വർഷം കൂടിയേ ഞാൻ ജിവിച്ചിരിക്കൂ എന്നും കെആർകെ വ്യക്തമാക്കി. ആശ്വാസവാക്കുകളിൽ താൽപര്യമില്ലെന്നും കെആർകെ പറയുന്നു. എന്നെ വിമർശിക്കുകയും വെറുക്കുകയും സ്നേഹിക്കുകയും ചെയ്തതുപോലെ ഇനിയും ചെയ്യുക. എന്നെയൊരു സാധാരണക്കാരനെ പോലെ കരുതുക. ഇനിയുളള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’–കെആർകെ പറഞ്ഞു.

നേരത്തെ മലയാളത്തിലെ സൂപ്പർതാരം മോഹൻലാലിനെ ഛോട്ടാഭീം എന്നുകളിയാക്കിയതിന് കെആർകെ ഒരുപാട് വിമർശനം നേരിട്ടിരുന്നു.