എനിക്ക് മാനസിക രോഗമാണെന്നാണ് അച്ഛൻ പറയുന്നത്. എനിക്ക് ഇതുവരെ ആ രോഗത്തിന് ചികിത്സിക്കേണ്ടി വന്നിട്ടില്ല. ഒരിക്കൽ, അനന്തപുരി ഹോസ്പിറ്റലിൽ കൗൺസിലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്. ഞാൻ ഒരു മരുന്നും കഴിക്കുന്നില്ല. ഒരുപനി വന്നാൽ പോലും അടുത്തുള്ള ക്ലിനിക്കിലാണ് പോകാറുള്ളത്. വേണമെങ്കിൽ സുഹൃത്തുക്കളോട് ചോദിക്കാം. കൗൺസിലിങ്ങിന് പോകേണ്ടി വന്നത് വീട്ടിലെ മാനസിക പീഡനങ്ങൾ മൂലമാണ്.
ഒരുപാട് തെറിവിളിയും അടിയുമൊക്കെ കൊണ്ടിട്ടുണ്ട്. അഞ്ചാം ക്ലാസുമുതൽ 10 വരെ വീട്ടിലാണ് നിന്നത്. അതിനുശേഷമാണ് ഹോസ്റ്റലിലേക്ക് പോകുന്നത്. വീട്ടിൽ ചെറിയ എന്തെങ്കിലും കാര്യമുണ്ടെങ്കിലും തന്നെ ഒരുപാട് തല്ലും. വിറകുകൊള്ളി കൊണ്ട് അടിക്കും, അടിവയറ്റിൽ ചവിട്ടും. അനന്തപുരി ആശുപത്രിയിൽ ഡോ. വൃന്ദയുടെ അടുത്താണ് കൗൺസിലിങ്ങിന് കൊണ്ടുപോയത്. കൗൺസിലിങ്ങ് സമയത്ത് ഞാൻ കാര്യങ്ങളൊക്കെ പറയുമ്പോൾ ഡോക്ടർ പറഞ്ഞത് മോൾക്കല്ല, മോളുടെ മാതാപിതാക്കൾക്കാണ് പ്രശ്നം എന്നാണ്.
അച്ഛൻ കോടതിയിൽ പറഞ്ഞത് അമ്മയ്ക്കും മാനസിക പ്രശ്നമുണ്ടെന്നും അമ്മ മരുന്ന് കഴിക്കുന്നുണ്ടെന്നുമാണ്. ഇതെല്ലാം കള്ളമാണ്. അമ്മ ഇതുവരെ മാനസിക പ്രശ്നത്തിന് മരുന്നൊന്നും എടുത്തിട്ടില്ല. അമ്മയുടെ അമ്മ വീട്ടിൽ തനിച്ചാണ്. അതോർക്കുമ്പോൾ അമ്മയ്ക്ക് വിഷമം ഉള്ളതൊഴിച്ചാൽ വേറെ കുഴപ്പങ്ങളൊന്നും എന്റെ അമ്മയ്ക്കില്ല. പിന്നെ ഷുഗറിനോ കൊളസ്ട്രോളിനോ മറ്റോ മരുന്ന് കഴിക്കുന്നുണ്ട്.
താൻ വീട്ടിൽ പ്രശന്ങ്ങളുണ്ടാക്കാറുണ്ടെന്നും ഉപദ്രവിക്കാറുണ്ടെന്നുമുള്ള പിതാവിന്റെ ആരോപണങ്ങളും നീനു നിഷേധിച്ചു. അമ്മയുടെ ഗർഭപാത്രത്തിൽ നാലു സെന്റീമീറ്ററോളം വലുപ്പമുള്ള ഒരു മുഴ വന്നിരുന്നു, അത് ഒാപ്പറേഷൻ ചെയ്ത് കളഞ്ഞു. പിന്നീട് വീട്ടുകാർ പറഞ്ഞത്, ഞാൻ അമ്മയെ ഉപദ്രവിച്ചപ്പോൾ സംഭവിച്ചതാണ് അതെന്നാണ്.
ഞാൻ ഒന്നു ടിവി ഒാഫ് ചെയ്ത കാര്യം പോലും അമ്മ അപ്പയോട് പറഞ്ഞ് കൊടുത്ത് തല്ലു കൊള്ളിക്കും. പപ്പ ചെറുത് കേട്ടാൽ തന്നെ എന്നെ വലുതായി ഉപദ്രവിക്കും. ഇതെല്ലാം അയൽപക്കത്തുള്ളവര്‍ക്ക് കാണാം. ടിവി ഒാഫ് ചെയ്തതിന് എന്നെ തല്ലുമ്പേോൾ ഞാൻ മുറ്റമടിക്കുകയായിരുന്നു. എന്റെ മുടിക്കുത്തിന് പിടിച്ചു തല്ലുകയായിരുന്നു. നാട്ടുകാർ നോക്കിയപ്പോൾ പിടിച്ച് അകത്തേക്ക് കൊണ്ടു പോയി.
വീട്ടിൽ ആരും തന്റെ പ്രശ്നങ്ങൾ കേൾക്കാറില്ല, സഹോദരനുമായി യാതൊരു സഹകരണവുമില്ലായിരുന്നു. പുള്ളി പത്താം ക്ലാസുകഴിഞ്ഞ് ലിഫ്റ്റ് ടെക്നോളജി പഠിച്ചു. അതിനുശേഷം കേരളത്തിനു പുറത്ത് ജോലി ചെയ്തു. പിന്നീട് ദുബായിൽ പോയി. കെവിനുമായാണ് പ്രണയത്തിലായ ശേഷം തന്റെ പ്രശ്നങ്ങൾ പങ്കുവച്ചിരുന്നത്. വീട്ടുകാരുമായി ഒരു കാരണവശാലും ഞാൻ ഒത്തുപോകില്ല. ഞാനുമായി ബന്ധമുണ്ടായതിന് കെവിനുമായി വഴക്കിടുകയോ തല്ലുകയോ ഒക്കെ ചെയ്യാമായിരുന്നു. പക്ഷെ ജീവന് എടുത്തത് എന്തിനാണ്? എനിക്ക് ഇവിടെത്തന്നെ നില്‍ക്കണം. എന്‍റെ വീട്ടിലേക്ക് ഞാന്‍ മടങ്ങുന്നില്ല. പഠനം തുടരണം. കെവിൻ ചേട്ടനെ കൊന്നവരുടെ സംരക്ഷണം ആവശ്യമില്ല. നീനു പറഞ്ഞു നിർത്തി
Leave a Reply