തിരുവനന്തപുരം: കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കുടുംബത്തിന് വീടുവെക്കാനാണ് ധനസഹായം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നീനുവിന്റെ പഠനച്ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചു.

കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ നല്‍കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെവിന്റേത് മുങ്ങിമരണമാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ദ്ധ പാനല്‍ യോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മര്‍ദ്ദനത്തില്‍ ബോധരഹിതനായ കെവിനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞതാണോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.