ഉള്ളടക്കം പ്രതിപക്ഷത്തോടോ മാധ്യമങ്ങളോടോ പറയുന്നില്ലെന്ന മുഖവുരയോടെ മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രഹസ്യ കത്ത്.
സർവകക്ഷി സംഘത്തിലെ പ്രതിനിധികളെ സാക്ഷികളാക്കിയാക്കിയായിരുന്നു കത്തു കൈമാറ്റം. കേന്ദ്രം കേരളത്തിന് അനുവദിച്ച പ്രധാന പദ്ധതികളിൽ ഇനിയും പൂർത്തിയാക്കാത്തവയുടെ വിശദാംശങ്ങളാണു കത്തിലുള്ളതെന്നാണു സൂചന. ഇക്കാര്യം പിണറായി വിജയനും പരസ്യമാക്കിയിട്ടില്ല.
സർവകക്ഷി സംഘത്തിന്റെ സന്ദർശനം വിവാദമായതിനു പിന്നാലെ, വൈകിട്ടു മാധ്യമങ്ങളെ കണ്ട കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കേരളത്തിന്റെ പ്രധാന പ്രശ്നം പദ്ധതികളിലെ മെല്ലെപ്പോക്കാണെന്നു വിമർശിച്ചു.
Leave a Reply