ബാലലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് മുന്‍ വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് തിയഡോര്‍ ഇ മകാറിക്ക് ഉന്നത കര്‍ദിനാള്‍ സമിതിയില്‍ നിന്ന് രാജിവച്ചു. രാജി സ്വീകരിച്ച മാര്‍പാപ്പ തിയോഡറിനിനെസഭയുടെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി. പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ നിന്നും വിലക്കി.

ലൈംഗികരോപണങ്ങളെ തുര്‍ന്ന് ചുവന്ന തൊപ്പിയഴിച്ച് ആഗോള കത്തോലിക്കാ സഭയുടെ ഉന്നത കര്‍ദിനാള്‍ സമിതിയായ ‘College of Cardinal ല്‍ നിന്ന് പടിയിറങ്ങേണ്ടിവന്ന ചരിത്രത്തിലെ ആദ്യ കര്‍ദിനാളാണ് തിയോഡര്‍ ഇ മകാറിക്ക്. 88 കാരാനായ കര്‍ദിനാളിനെതിരെ അഞ്ച് പതിറ്റാണ്ടുമുന്‍പാണ് ലൈഗികപീഡനാരോപണം ഉയര്‍ന്നത്. പതിനാറുകാരനായ അള്‍ത്താര ബാലനെയും സെമിനാരി വിദ്യാര്‍ഥികളെയും പലതവണ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നായിരുന്നു പരാതി. ആരോപണങ്ങൾ തെളിഞ്ഞതിനെ തുടര്‍ന്ന് മകാരിക്കിനെ വത്തിക്കാന്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് നീക്കി. ഒടുവിലാണ് ഫ്രാന്‍സിസ്‍ മാര്‍പാപ്പയ്ക്ക് മകാറിക് രാജി സമര്‍പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജി സ്വീകരിച്ച മാര്‍പാപ്പ കുര്‍ബാനയടക്കമുള്ള പ്രാര്‍ഥനാ ശ്രൂഷകളില്‍ നിന്ന് മാറിനില്‍ക്കാന്‍ മകാറിക്കിനോട് ആവശ്യപ്പെട്ടു. മാര്‍പാപ്പയുടെ ഉപദേശക സംഘത്തിലും മകാറിക്കിന് ഇനി സ്ഥാനമില്ല. വൈദികര്‍ക്കും മെത്രാന്‍മാര്‍ക്കും എതിരായ ആരോപണങ്ങളില്‍ നടപടിയെടുക്കാത്തതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ തീരുമാനം.