പ്രത്യക്ഷ വൈക്യല്യമില്ലാത്തവര്‍ക്കും ബ്ലൂ ബാഡ്ജ് പാര്‍ക്കിംഗ് പെര്‍മിറ്റ് അനുവദിക്കാനുള്ള നീക്കം സ്വാഗതം ചെയ്ത് ചാരിറ്റികള്‍. ഓട്ടിസം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കാണ് ബ്ലൂ ബാഡ്ജ് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 40 വര്‍ഷമായി തുടര്‍ന്നു വരുന്ന രീതിയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് മാറ്റിയെഴുതുന്നത്. 2019 മുതല്‍ പ്രത്യക്ഷ വൈകല്യമില്ലാത്ത ഇത്തരക്കാര്‍ക്ക് തങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

നിലവിലുള്ള നിയമത്തില്‍ ഇടപെടലുകള്‍ നടത്താന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അനുമതി നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് വളരെ സഹായകരമാണ് ബ്ലൂ ബാഡ്ജുകളെന്ന് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ജെസ്സ് നോര്‍മന്‍ പറഞ്ഞു. ഇത് അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ആത്മവിശ്വാസവും നല്‍കുന്നു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് തോന്നിക്കുന്ന, എന്നാല്‍ വൈകല്യങ്ങളുള്ള ആളുകള്‍ക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ ഇളവിനെ യുകെ ചാരിറ്റികള്‍ സ്വാഗതം ചെയ്യുകയാണ്. മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍, മൈന്‍ഡ് ആന്‍ഡ് നാഷണല്‍ ഓട്ടിസ്റ്റിക് സൊസൈറ്റി തുടങ്ങിയ ചാരിറ്റികള്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് അറിയിച്ചു. 1970ലാണ് ബാഡ്ജ് സംവിധാനം അവതരിപ്പിച്ചത്. ഇംഗ്ലണ്ടില്‍ മാത്രം 2.4 മില്യന്‍ ആളുകള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്.