രാജ്യത്ത് കുതിച്ചുയരുന്ന എണ്ണവിലയ്ക്ക് തടയിട്ടില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദിക്ക് രാം ദേവിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററൊന്നിന് 40 രുപയ്ക്ക് എണ്ണ വില്‍ക്കാനാവുമെന്നും രാംദേവ് പറഞ്ഞു.
കുതിച്ചുയരുന്ന വിലകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. അല്ലെങ്കില്‍ മോദി സര്‍ക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. രൂപവില ഒരിക്കലും ഇത്രകണ്ട് താണിട്ടില്ല. ഇക്കാര്യത്തിലും സര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ല.
രാജ്യത്ത്് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും മോദിക്കാവും. വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് മോദിക്കറിയാം. പ്രധാനമന്ത്രി അത് ചെയ്തേ പറ്റു. അല്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും-ആജ്തക്ക് ടിവിയില്‍ നല്കിയ അഭിമുഖത്തില്‍ രാംദേവ് മുന്നറിയിപ്പ് നല്കി.
Leave a Reply