സോണി കല്ലറയ്ക്കല്‍

വാഴക്കുളം: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ നഗരത്തില്‍. വാഴക്കുളം ദി ബത് ലഹേം ഇന്റര്‍നാഷണല്‍ സ്‌ക്കുളിലെ വിദ്യാര്‍ത്ഥികളാണ് പ്ലാസ്റ്റിക്കിനെതിരെ വിത്യാസ്തതയാര്‍ന്ന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് ജനശ്രദ്ധയാകര്‍ഷിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇവര്‍ കോതമംഗലം, മൂവാറ്റുപുഴ ടൗണുകളിലും ബസ്റ്റാന്റുകളിലും തെരുവ് നാടകം അവതരിപ്പിച്ചാണ് മാതൃകയായത്. ഒപ്പം വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ടൗണിലെ കടകമ്പോളങ്ങളില്‍ കയറിയിറങ്ങി പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു.

പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വളരെയേറെ പ്രാഗത്ഭ്യം തെളിയിച്ചു വരുന്ന ‘ദി ബത് ലഹേം ഇന്റര്‍നാഷണല്‍ സ്‌ക്കുള്‍’ മൂവാറ്റുപുഴയ്ക്ക് സമീപമുള്ള വാഴക്കുളത്ത് മുല്ലപ്പുഴചാലിലാണ് സ്ഥിതി ചെയ്യുന്നത്.