കൊച്ചി:അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജി വച്ചതെന്ന് നടന്‍ ദിലീപ്. തന്റെ പേരു പറഞ്ഞ് ചിലര്‍ സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞു. മനസ്സറിയാത്ത കാര്യത്തിനാണ് താന്‍ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കത്തിലൂടെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ദിലീപിന്റെ രാജി അമ്മ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അസോസിയേഷന്റെ പ്രസിഡന്റായ മോഹന്‍ലാല്‍ അടക്കമുള്ളവരുടെ വാദം. എന്നാല്‍ ഈ വാദങ്ങളൊക്കെ പൊളിക്കുന്ന രീതിയിലാണ് ദിലീപിന്റെ കത്തിലെ പരാമര്‍ശങ്ങള്‍. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജി വച്ചതെന്നും ദിലീപ് പറഞ്ഞു. കോടതി തീര്‍പ്പുണ്ടാകും വരെ സംഘടനയിലേക്ക് ഇല്ലെന്ന് നേരത്തെ കത്തു നല്‍കിയിരുന്നതായും ദിലീപ് വ്യക്തമാക്കി. ഒക്ടോബര്‍ 10 നാണ് ദിലീപ് അമ്മയ്ക്ക് കത്ത് നല്‍കിയത്.
ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കുവേണ്ടി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു.
Leave a Reply