ക്രിസ്തു കഴിഞ്ഞാല്‍ ദൈവമാതാവിനെ നമ്മള്‍ വണങ്ങും. മാതാവിനെ അംഗീകരിക്കാത്തവരുമായി നമുക്കൊരു ബന്ധവുമില്ല. ആള്‍ക്കാര് മോശമായിട്ടല്ല. ബൈബിള്‍ പാരമ്പര്യത്തിത് വിരുദ്ധമാണ് ഇത്. കാപ്പിപ്പൊടിയച്ചന്‍ എന്ന് കേരള കത്തോലിക്കാ സമൂഹം ഒന്നടങ്കം വിശേഷിപ്പിക്കുന്ന ഫാ. ജോസഫ് പുത്തന്‍പുരയയ്ക്കലിന്റെ ഈ പ്രസംഗം വീണ്ടും പെന്തക്കൊസ്തുകാര്‍ക്കിടയില്‍ ആശയക്കുഴപ്പമായി.. പേട്ടു പാസ്റ്ററുമാരെ നോക്കി സുവിശേഷം പറഞ്ഞു പോകാന്‍ നമുക്ക് പറ്റില്ല. അന്തസ്സുള്ള പാരമ്പര്യം നമ്മുടെ സഭയ്ക്കുണ്ട്. അതിനപ്പുറം നമുക്ക് പോകാനും പറ്റില്ല. തങ്കുവിനും സ്വര്‍ഗ്ഗീയ വിരുന്നുകാരനും പാരമ്പര്യമില്ല. മെത്രാന്റെ വണ്ടിക്കും പള്ളി മുറിക്കും കമന്റ് പറഞ്ഞവന്റെ വീട് മുപ്പത്തിമൂന്ന് കോടി മുപ്പത്തി രണ്ട് ലക്ഷം രൂപതയുടേത്. വളരെ ശക്തമായ ഭാഷയിലായിരുന്നു അച്ചന്റെ പ്രസംഗം.

പെന്തക്കൊസ്താക്കാരേ പേപ്പട്ടിയെപ്പോലെ നേരിടണം എന്ന ഫാ. പുത്തന്‍പുരയ്ക്കലിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെന്തെക്കൊസ്താ വിശ്വാസികള്‍ അതിനെതിരായി ശക്തമായി മുന്നോട്ടുവന്നിരുന്നു. എങ്കിലും ഫലമുണ്ടായില്ല. അതിനു പിന്നാലെയാണ് അച്ചന്റെ രണ്ടാമത്തെ പ്രസംഗം. ഇക്കുറിയും അച്ചന്റെ പ്രസംഗത്തിനെതിരായി നിരവധി പാസ്റ്ററുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അച്ചന്റെ പ്രസംഗം വീണ്ടും വൈയറലാവുകയാണ്. വീഡിയോ കാണുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Also Read.. ഹൃദയ സ്പന്ദനമോ ശ്വാസോച്ഛാസമോ ഇല്ലാതെ ജനിച്ചു വീണ ചോരകുഞ്ഞ്; മരിച്ചെന്ന് വിധിയെഴുതിയ ഡോക്ടർമാരെ അമ്പരപ്പിച്ച് ജീവിതത്തിലേക്ക്… ദൈവാനുഗ്രഹമെന്ന് മാതാപിതാക്കൾ.. 

[ot-video][/ot-video]