ആശുപത്രിയിൽ മാംഗല്യം : കൊറോണ ബാധയെ തുടർന്ന് മാറ്റിവെച്ച തങ്ങളുടെ വിവാഹം ആശുപത്രിയിൽ വെച്ച് നടത്തി ബ്രിട്ടനിൽ ഡോക്ടറും നേഴ്സും

ആശുപത്രിയിൽ മാംഗല്യം : കൊറോണ ബാധയെ തുടർന്ന് മാറ്റിവെച്ച തങ്ങളുടെ വിവാഹം ആശുപത്രിയിൽ വെച്ച് നടത്തി  ബ്രിട്ടനിൽ  ഡോക്ടറും നേഴ്സും
May 27 03:59 2020 Print This Article

സ്വന്തം ലേഖകൻ

ബ്രിട്ടൻ :-കൊറോണ ബാധയെ തുടർന്ന് മാറ്റിവച്ച തങ്ങളുടെ വിവാഹം ജോലി ചെയ്യുന്ന ആശുപത്രിയിൽ വച്ച് തന്നെ നടത്തിയിരിക്കുകയാണ് ഡോക്ടറും നേഴ്സും. മുപ്പത്തിനാലുകാരനായ ജാൻ ടിപ്പിങ്ങിന്റെയും മുപ്പതുകാരിയായ അന്നലൻ നവര്തനത്തിന്റെയും വിവാഹം കഴിഞ്ഞ ഓഗസ്റ്റിലാണ് നടത്തുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് 19 ബാധമൂലം ഇരുവരുടേയും കുടുംബാംഗങ്ങൾക്ക് നോർത്തേൺ അയർലണ്ടിൽ നിന്നും ശ്രീലങ്കയിൽ നിന്നും മറ്റും യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമായതിനാലാണ് വിവാഹം മാറ്റിവെച്ചത്. എന്നാൽ ഇരുവരും തങ്ങൾ ജോലി ചെയ്യുന്ന സെന്റ്‌ തോമസ് ആശുപത്രിയിൽവച്ച് പരസ്പരം വിവാഹിതരായി.

സെന്റ് തോമസ് ഹോസ്പിറ്റലിലെ ചാപ്പലിൽ വച്ച് റെവറന്റ് മിയ ഹിൽബോർണിന്റെ കാർമികത്വത്തിലാണ് വിവാഹം നടന്നത്. ഈ രോഗത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിൽ തങ്ങളാൽ ആവുന്ന വിധത്തിലുള്ള എല്ലാ സഹായങ്ങളും നൽകും എന്ന് ഇരുവരും ഉറപ്പുനൽകി. ഈയൊരു രോഗ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് മാതൃകയാവുകയാണ് ഈ ദമ്പതികൾ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles