മലയാളത്തിലെ ബോള്‍ഡായ നടി എന്നാണ് ഏവരും ലെനയെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്ഥമായ വേഷങ്ങള്‍ സധൈര്യം തിരഞ്ഞെടുക്കുന്നതിലൂടെയാണ് ലെന മലയാളികളുടെ പ്രിയങ്കരിയായത്. തന്നേക്കാള്‍ പ്രായത്തിന് മൂത്ത നായകന്റെ അമ്മയായും കാമുകിയായും എല്ലാം വെള്ളിത്തിരയില്‍ തിളങ്ങി കഴിവു തെളിയിച്ച നടി. ഇത്തരം ബോള്‍ഡായ തീരുമാനങ്ങളാണ് ലെനയെ സീരിയലില്‍ നിന്നും സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയത്. എന്തിലും ഏതിലും വ്യക്തമായ കാഴ്ചപ്പാടുള്ള ലെന സ്വന്തം ജീവിതത്തിലും മറിച്ചല്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ലെന തന്റെ കാമുകനായ അഭിലാഷിനെ സ്വന്തമാക്കിയത്. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇരുവരും വേര്‍ പിരിഞ്ഞു. എനന്നാല്‍ കല്ല്യാണം കഴിക്കുമ്പോള്‍ തന്നെ വിവാഹ ബന്ധത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് ലെന തീരുമാനിച്ചിരുന്നു.

ആ തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷം മാത്രമണ് തോന്നുന്നതെന്നും ലെന പറയുന്നു. താനിനി ഒരു വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല. വിവാഹ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷമുണ്ടെന്നും ലെന പറയുന്നു. ‘ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004-ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്. കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ടെന്ന് ലെന പറയുന്നു. ജീവിതത്തില്‍ തെറ്റും ശരിയും ഇല്ല, ട്രയല്‍സ് ആന്‍ഡ് ഇറേഴ്‌സ് അല്ലേ…ഒരു തീരുമാനത്തെ ഓര്‍ത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങളായിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം. തീര്‍ന്ന സമയത്തു ഡിവോഴ്‌സ് ചെയ്തു ഇപ്പോള്‍ കുറെ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല.’ ലെന പറയുന്നു.