ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ കരണ്‍ ജോഹര്‍ അദ്ദേഹത്തിന്റെ വ്യത്യസ്തമായ പ്രതിഭ കൊണ്ടും നിലപാട് കൊണ്ടും പലപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. കരണ്‍ ജോഹര്‍ അവതാരകനായി 2004ല്‍ തുടങ്ങിയ ചാറ്റ് ഷോ കോഫി വിത്ത് കരണ്‍ ഇപ്പോള്‍ ആറാമത്തെ സീസണ് കടന്നിരിക്കുന്നു. തന്റെ മുന്നില്‍ വരുന്നവരോട് യായൊരു മറയുമില്ലാതെ ചോദിക്കാനും ഉത്തരം പറയിക്കാനുമുളള കരണിന്റെ അസാമാന്യ സാമര്‍ത്ഥ്യം തന്നെയാണ് വിജയത്തിന് പിന്നിലും.
എന്നാല്‍ അവതാരകനല്ലാതെ, അതിഥിയായി കരണ്‍ ജോഹര്‍ പങ്കെടുത്ത മറ്റൊരു ചാറ്റ് ഷോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇവിടെ അവതാരകയായ നടി നേഹ ധൂപിയയുടെ ചോദ്യത്തോട് കരണ്‍ ജോഹര്‍ നടത്തിയ പരാമര്‍ശമാണ് ശ്രദ്ധേയമായത്. ലൈംഗികതയെക്കുറിച്ചുളള ചോദ്യത്തിനിടെയാണ് ബോളിവുഡിലെ താരങ്ങള്‍ക്കായി രതിമൂര്‍ച്ഛ എങ്ങനെ അഭിനയിച്ച് ഫലിപ്പിക്കാം എന്ന് കരണ്‍ ഉപദേശിച്ചത്. രതിമൂര്‍ഛ അഭിനയിക്കണമെന്ന് സംവിധായകന് പറഞ്ഞാല്‍ അത്തരം രംഗം എടുക്കുന്നതിന്റെ തലേന്ന് രാത്രി വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നവിധമുളള ഭക്ഷണം അമിതമായി കഴിക്കുക. രാവിലെ വയറിളകുന്ന അവസ്ഥ വരെയെത്തിച്ച ശേഷമേ പിന്മാറാകൂ. അടുത്തൊന്നും കക്കൂസും ഉണ്ടാകരുത്. അങ്ങനെയാകുമ്പോള്‍ വരുന്ന ഭാവം കൃത്യമായിരിക്കും- കരണ്‍ പറയുന്നു.
താന്‍ ഒരു ദിവസം മൂന്ന് തവണ അടിവസ്ത്രം മാറാറുണ്ടെന്നും കരണ്‍ ചാറ്റ് ഷോയില്‍ വെളിപ്പെടുത്തി. എല്ലാ നേരവും ഒരേ വസ്ത്രം ധരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് അതിന് കാരണമെന്നും കരണ്‍ പറയുന്നു.
Leave a Reply