പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലർ പുറത്തുവന്നത്തിനു പിന്നാലെ വിവാദവും. ‌ട്രെലിയർ റിലീസിന് പിന്നാലെ അന്തരിച്ച നടി ശ്രീദേവയുടെ കഥയാണ് ചിത്രം പറയുന്നതെന്ന തരത്തില്‍ ചർച്ചകൾ സജീവമായി. ചിത്രത്തിന്റെ പേരും ട്രെലിയറിലെ ചില രംഗങ്ങളുമാണ് സംശയത്തിനിടയാക്കിയത്.

ഇപ്പോഴിതാ ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ അണിയറപ്രവർത്തകർക്കെതിരെ നിയമപരമായി നീങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി അടക്കമുള്ളവർക്ക് ബോണി കപൂർ നോട്ടീസ് അയച്ചിരിക്കുന്നത്.

ദേശീയ അവാര്‍ഡുൾപ്പെടെ ലഭിച്ച ഒരു സൂപ്പർ നായികയെയാണ് ‘ശ്രീദേവി ബംഗ്ലാവിൽ’ താൻ അവതരിപ്പിക്കുന്നതെന്ന് പ്രിയ പറഞ്ഞിരുന്നു. ട്രെയിലർ ലോഞ്ചിനിടെയും പ്രിയയോട് ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ കൃത്യമായ ഉത്തരം നൽകാതെ പ്രിയ ഒഴിഞ്ഞുമാറുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വക്കീൽ നോട്ടീസ് ലഭിച്ചെന്ന് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചു. ”കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് ലഭിച്ചത്. അതിനെ നേരിടും. എന്റേത് ഒരു സസ്പെൻസ് ത്രില്ലർ ആണ്. ഒരുപാട് പേർക്ക് ശ്രീദേവി എന്ന പേരുണ്ടെന്ന് ബോണി കപൂറിനോട് നേരത്തെ പറഞ്ഞിരുന്നു. എന്റെ സിനിമയിലെ കഥാപാത്രവും ഒരു നടിയാണ്. നിയമനടപടിയെ നേരിടാനാണ് തീരുമാനം”-പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.