ഷിബു മാത്യൂ.
വയസ്സൊക്കെ കുറെയായില്ലേ..? ഇനിയൊരു പെണ്ണൊക്കെ കെട്ടെണ്ടേ..? ഒട്ടുമിക്ക യുവാക്കളെയും നിരാശരാക്കാന്‍ ഈ ഒരു ചോദ്യം ധാരാളം. നിരാശ്ശയാണെങ്കിലും ആ ചോദ്യത്തിന് ഒരു മറു ചോദ്യമായിരിക്കും ഉത്തരം. പെണ്ണു കിട്ടേണ്ടേ ഇഷ്ടാ..?? എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പൊലീസ്. മുപ്പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തവരെ തേടി പൊലീസ് ഇറങ്ങിയിട്ടുണ്ട്. ഈ പ്രായത്തിലുള്ള യുവാക്കളെ തെരഞ്ഞുപിടിച്ച് പെണ്ണുകെട്ടിക്കുക എന്ന വലിയ ദൗത്യവുമായിട്ടിറങ്ങിയിരിക്കുകയാണ് പാനൂര്‍ പോലീസ്.
പാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ യുവതീ യുവാക്കള്‍ക്കായി ഇന്‍സൈറ്റ് എന്ന പേരില്‍ പാനൂര്‍ പൊലീസ് സംഘടിപ്പിച്ച പരിശീലന ക്ലാസിലെ യുവാക്കളില്‍ ഭൂരിഭാഗവും മുപ്പത് വയസ്സിന് മുകളില്‍ ഉള്ളവരായിരുന്നു. അവര്‍ ക്ലാസ്സിനിടയില്‍ പങ്കുവെച്ച പെണ്ണു കിട്ടാത്തതിലുള്ള വേദനയാണ് C I വി. വി. ബെന്നിയുടെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതിയ്ക്ക് രൂപം കൊണ്ടത്. ഇതിന്റെ ആലോചനായോഗം ഇതിനോടകം ചേര്‍ന്നു കഴിഞ്ഞു. യുവാക്കളെ കുടുംബത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി പാനൂര്‍ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുക എന്ന മഹത്തായ ലക്ഷ്യവും ഈ പദ്ധതിയടെ പിന്നില്‍ പോലീസ് ലക്ഷ്യമിടുന്നുണ്ടെന്ന് C I വി. വി. ബെന്നി പറഞ്ഞു.
ഇതുമായി വന്ന ഫേസ്ബുക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ചിന്തകനും സാഹിത്യകാരനും പ്രഭാഷകനും നിരവധി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുതവും അതിലുപരി HS അധ്യാപകനുമായ വിവിഷ് റോള്‍ഡന്റ്. കേരളത്തിലെ വളരെ വിചിത്രമായ സമകാലിക ദുരാചാരങ്ങളില്‍ കുടുങ്ങി കിടക്കുന്നവരാണ് ഇന്ന് കേരളത്തില്‍ മുപ്പത് വയസ്സ് കഴിഞ്ഞ തലമുറയിലെ അവിവാഹിതര്‍. മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ കേരളത്തില്‍ ഒരു ലക്ഷത്തിലധികം ഉണ്ടെന്നും പാലായുടെ ചുറ്റുവട്ട പ്രദേശങ്ങളില്‍ വിവാഹം കഴിക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തവരുടെ എണ്ണം വളരെ കൂടുതലാണെന്നും വിവിഷ് റോള്‍ഡന്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.
പുരനിറയുന്ന യുവത്വങ്ങളും കുടുംബ ആഢ്യത്വഭീകരതയുംകേരളത്തിലെ വളരെ വിചിത്രമായ സമകാലിക ദുരാചാരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരാണ് ഇന്ന് കേരളത്തില്‍ 30 വയസ് കഴിഞ്ഞവരുടെ തലമുറയിലെ അവിവാഹിതര്‍ .32വയസു കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ കേരളത്തില്‍ ഒരു ലക്ഷത്തിനു മുകളില്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ക്രിസ്ത്യന്‍ മേഖലയായ പാലായുടെ ചുറ്റുവട്ട പ്രദേശങ്ങളില്‍ വിവാഹം കഴിക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തവരുടെ എണ്ണം വളരെ കൂടുതലാണ്. ഭൂസ്വത്തുക്കളാല്‍ സമ്പന്നനും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന HS അധ്യാപകനുമായ ഞാന്‍ വിവാഹം കഴിക്കാനായി ശ്രമിച്ച് നടന്നു മടുത്തപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്കും സാഹിത്യരചനയിലേക്കും പ്രഭാഷണങ്ങളിലേക്കും ശ്രദ്ധ തിരിച്ചുവിട്ട് മാനസികമായി പിടിച്ചു നില്ക്കാന് ശ്രമിക്കുകയാണുണ്ടായത്.സാമ്പത്തികം കുറഞ്ഞ ഏറ്റവും സാധാരണക്കാരായ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വരെ കാത്തിരിപ്പ് അവരുടെ മകളെ ഒരു വിദേശ മലയാളി യുവാവിനെക്കൊണ്ട് കെട്ടിക്കാനാണ്. ലളിത ജീവിതം ഇഷ്ടപ്പെടുന്ന അധ്യാപകരെയൊക്കെ അവര്‍ക്ക് പുച്ഛമാണെന്ന് പറയാം .എല്ലാവരും വിദേശത്ത് പോയി നന്നാകാന്‍ ശ്രമിക്കുന്നു.. നല്ലതായിരിക്കാം?!.. വിദേശ പണം നമ്മുടെ നാടിന് പുരോഗതിയുണ്ടാക്കിയെന്നത് സത്യവുമാണ് … പെണ്ണുകാണാന്‍ ചെല്ലുമ്പോള്‍ ഏറ്റവും അഹന്തയോടെ പെരുമാറിയിട്ടുള്ളത് ചങ്ങനാശേരി പ്രദേശക്കാരാണെന്ന് തോന്നിയിട്ടുണ്ട്.വിദേശ പണം ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ആഢ്യത്വഭീകരത സൃഷ്ടിച്ചു എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്ന് 25 വയസില്‍ താഴെയുള്ള തലമുറ കുടുംബആഢ്യത്വ ഭീകരതയില്‍ നിന്ന് രക്ഷപെട്ടവരും സ്വന്തം ഇണയെ സ്വയം കണ്ടെത്തുന്നവരുമാണെന്നത് വളരെ അഭിമാനകരമാണ് .തൊട്ടുമുന്‍തലമുറയിലെ നിരവധി യുവാക്കള്‍ കല്യാണം കഴിക്കാതെ നിന്നുപോയത് കണ്ട് വളര്‍ന്നതിനാല്‍ സ്വയം ബുദ്ധിയുണര്‍ന്നതുകൊണ്ട് മാത്രമല്ല, വാട്സ് ആപ്പും ഫെയ്സ്ബുക്കുമൊക്കെയായി മികച്ച ആശയവിനിമയ സംവിധാനങ്ങള്‍ അവര്‍ക്ക് ചെറുപ്പത്തില്‍ തന്നെ ലഭിച്ചതുകൊണ്ടു കൂടിയാണവര്‍ വിജയിക്കുന്നത്….എന്തായാലും എന്റെ കല്യാണം നടന്നില്ല.. എനിക്ക് ചിന്തകന്‍, സാഹിത്യകാരന്, പ്രഭാഷകന്‍ ,HR Trainer എന്നൊക്കെയുള്ള പ്രശസ്തികള്‍ കിട്ടിയതിനാല്‍ അധ്യാപകന് എന്ന സര്‍ക്കാര്‍ ജോലിക്കൊപ്പം അവധി ദിവസങ്ങളിലെല്ലാം തന്നെ ക്ഷണിക്കപ്പെടുന്ന വേദികളിലെല്ലാം സെമിനാറും പ്രഭാഷണങ്ങളും നടത്തിയും നിരവധി പൊതു സമ്മേളനങ്ങളുടെ ഉദ്ഘാടകനായും ഒക്കെ ഞാനങ്ങു കഴിയുന്നു. … 25 വയസിനു മുന്‍പ് വിവാഹം കഴിക്കണമെന്ന വിഷയം എന്റെ നിരവധി പ്രസംഗങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുമുണ്ട് വിവിഷ് റോള്‍ഡന്റ്.. ( 9746231396)
https://m.facebook.com/story.php?story_fbid=2266473196705409&id=100000282512782
Leave a Reply