സിബു ജോസഫ്

കഴിഞ്ഞ പ്രളയത്തില്‍ വീടു നഷ്ട്ടപ്പെട്ട എറണാകുളം പുത്തെന്‍വേലി മാളവന സ്വദേശി ജയമ്മക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനുവേണ്ടി യു.കെയിലെ കെറ്ററിംഗില്‍ ചീട്ടുകളി മത്സരം നടത്തപ്പെടുന്നു. ‘കെറ്ററിംഗ് വാരിയെഴ്‌സിന്റെ നേതൃത്വത്തില്‍ 2019 ഫെബ്രുവരി 2ന് അണിയിച്ചൊരുക്കുന്ന ചീട്ടുകളി മാമാങ്കത്തിലേക്കും, അതിനോടൊപ്പം സംഘടിപ്പിക്കുന്ന നൃത്ത കലാസന്ധ്യയിലേക്കും എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചീട്ടുകളി ഇടവേളയില്‍ യു.കെയിലെ പ്രമുഖ നര്‍ത്തകിമാരുടെ ബെല്ലിഡാന്‍സ് ഉണ്ടായിരിക്കുന്നതാണ് എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. ആകൃഷനീയമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത് ചീട്ടുകളി സമ്മാനങ്ങള്‍ ചുവടെ ചേര്‍ക്കും വിധമായിരിക്കും.

ലേലത്തിനും, റമ്മിക്കും മൂന്നു സമ്മാനങ്ങള്‍ വീതമായിരിക്കും. അതു യഥാക്രമം £301,£201,£101 എന്നിങ്ങനെയായിരിക്കും.