അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ലോസ് ആഞ്ചലസിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട നിത്യ രാമന് കേരളവുമായി അടുത്ത ബന്ധം. നിലവിലെ മേയർ കാരൻ ബാസിനെ പരാജയപ്പെടുത്തിയാണ് 45-കാരിയായ നിത്യ അധികാരത്തിലെത്തിയത്. ഇന്ത്യൻ വംശജർ അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നതിനിടെയാണ് നിത്യയുടെ വിജയവും ശ്രദ്ധ നേടുന്നത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക (DSA) അംഗം കൂടിയാണ് അവർ.
കേരളത്തിൽ ജനിച്ച നിത്യയുടെ ബാല്യകാലം തിരുവനന്തപുരം, തൃശൂർ എന്നീ നഗരങ്ങളിലായാണ് ചെലവഴിച്ചത്. പിതാവ് വെങ്കിട്ടരാമന്റെ സ്വദേശം തിരുവനന്തപുരവും മാതാവ് സുധയുടെ സ്വദേശം തൃശൂരുമാണ്. പിതാവ് കെൽട്രോണിലും മാതാവ് ഇന്ത്യൻ ഓവർസീസ് ബാങ്കിലും ജോലി ചെയ്തിരുന്നു. മികച്ച അവസരങ്ങൾ തേടി നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോൾ കുടുംബം അമേരിക്കയിലേക്ക് കുടിയേറി.
അമേരിക്കയിലേക്ക് താമസം മാറിയെങ്കിലും സാമൂഹിക പ്രവർത്തനങ്ങളോടുള്ള താൽപര്യം നിത്യ കൈവിട്ടില്ല. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും അവർ സജീവമായ പൗരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, പൊതുജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ട് ശ്രദ്ധ നേടിയ നിത്യയുടെ രാഷ്ട്രീയ യാത്രയാണ് ഇപ്പോൾ ലോസ് ആഞ്ചലസ് മേയർ പദവിയിലെത്തിയിരിക്കുന്നത്.











Leave a Reply