ഹോളിവുഡിലെ താരദമ്പതികളിൽ മുൻപന്തിയിലായിരുന്നു ആഞ്ചലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും സ്ഥാനം. മിസ്റ്റർ – ആൻഡ് മിസിസ് എന്ന ചിത്രത്തിന്റെ സൈറ്റിൽ വച്ചാണ് ഇവർ പ്രണയത്തിലായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2014ൽ ആണ് ഇരുവരും വിവാഹിതരായത്. രണ്ടു വർഷങ്ങൾക്കു ശേഷം വിവാഹമോചനം. എന്നാൽ വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ആഞ്ചലീനയോ ബ്രാഡ് പിറ്റോ പ്രതികരിച്ചിരുന്നില്ല. വർഷങ്ങൾ നീണ്ട മൗനത്തിനു ശേഷം ആഞ്ചലീന അതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
”ഇല്ല, ഒരിക്കലും ഒരു ബന്ധവും ബ്ലാക്ക് ആൻഡ് വൈറ്റ് പോലെ ലളിതമല്ല. ഞാനും ബ്രാഡും തമ്മിൽ ഒരുപാടു കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ വളർത്തുന്ന കാര്യങ്ങളിൽപ്പോലും ആ അഭിപ്രായ വ്യത്യാസം പ്രകടമായതാണ് വിവാഹമോചനത്തിലേക്ക് നയിച്ച ഒന്നാമത്തെ കാരണം”; താരം പറയുന്നു.
‘ബ്രാഡിന്റെ അസൂയയും മദ്യപാനാസക്തിയും വിവാഹമോചനത്തിന് കാരണമായിട്ടുണ്ട്. മദ്യാപാനാസക്തിമൂലം ബ്രാഡിന് ഹോളിവുഡിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ ബിസിനസ്സ് പ്രമോട്ട് ചെയ്യാൻ ഞാൻ അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്ന അസൂയയും അദ്ദേഹത്തിനുണ്ട്. എങ്കിലും അദ്ദേഹം എന്റെ കുഞ്ഞുങ്ങളുടെ അച്ഛനായതുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകാൻ എനിക്ക് സാധിക്കില്ല’. – ആഞ്ചലീന കൂട്ടിച്ചേർത്തു.
	
		

      
      



              
              
              




            
Leave a Reply