ചരിത്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. അക്കൂട്ടത്തിൽ പുതുചരിത്രം എഴുതി മാറ്റത്തിനൊപ്പം നിൽക്കുകയാണ് കോൺഗ്രസ്. ഇത്തവണ ആദ്യമായൊരു ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ഥിയെ മൽസരരംഗത്തിറക്കുകയാണ് കോൺഗ്രസ്. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അപ്സരാ റെഡ്ഢി തമിഴ്നാട്ടിലെ പാര്‍ട്ടി ഓഫീസിലെത്തി മത്സരിക്കാനുള്ള അപേക്ഷ സമർപ്പിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് രാഹുല്‍ഗാന്ധി മുന്‍കൈ എടുത്ത് അപ്‍സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. കോൺഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്നൊരാൾ ഇൗ പദവിയിലെത്തുന്നത്. ഇതിന് പിന്നാലെ മൽസരിക്കാനുള്ള ടിക്കറ്റും നൽകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അണ്ണാ ഡിഎംകെ പ്രവർത്തകയായിരുന്ന അപ്സര പാർട്ടിയിലെ പുതിയ നിലപാടുകളോട് കലഹിച്ചാണ് രാജി വച്ച് കോൺഗ്രസിൽ ചേർന്നത്.
Leave a Reply