കൈരളിയുടെ നേതൃത്വത്തിൽ അടുത്തകാലത്ത് യു.കെ യിലെ കെയർ മേഖലയിൽ വർദ്ധിച്ചു വരുന്ന പ്രശ്നങ്ങൾ ഉൾപ്പെടുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ആഗസ്ത് 19 ശനിയാഴ്ച യുകെ സമയം വൈകുന്നേരം 5  മണിക്ക് ഓൺലൈൻ വഴിയാണ് ചർച്ച. യുകെയിലെ കെയർ മേഖലയിൽ  ലക്ഷങ്ങൾ മുടക്കി ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ എത്തുന്ന മലയാളികൾക്ക് അവർ സ്വപ്നം കാണുന്ന ജീവിതം‌ ലഭിക്കാതെ വരുന്ന സാഹചര്യവും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളും സമഗ്രമായി ചർച്ച ചെയ്യുന്നു.

പണം മുടക്കി ഒടുവിൽ വിസ കിട്ടാതെയാവുക, യുകെയിൽ എത്തി ജോലി കിട്ടാതിരിക്കുക, കിട്ടുന്ന ജോലിയും കൂലിയും തമ്മിലുള്ള അന്തരം, ജീവിത ചെലവുകൾ, മാനസികമായ് വിഷമിപ്പിക്കുന്ന സാഹചര്യങ്ങൾ, ജോലി സ്ഥലത്തെ അനാവശ്യ ചൂഷണങ്ങളും പിരിച്ചുവിടലുകളും എന്ന് തുടങ്ങി ഈ അടുത്ത കാലത്തായി ഉയർന്ന് കേൾക്കുന്ന പ്രതിസന്ധികൾ പലതാണ്.  ഇത്തരം ചോദ്യങ്ങളെയും പ്രതിസന്ധികളെയും മുൻനിറുത്തി തുറന്നു ചർച്ച ചെയുക വഴി ഇത്തരം സാഹചര്യങ്ങളിൽ അപേക്ഷകർക്ക് വിദഗ്ദ്ധ  ഉപദേശങ്ങളും സഹായവും ലഭിക്കുവാൻ പ്രയോജനപ്പെടും എന്ന് കൈരളി യു.കെ കരുതുന്നു.

കെയർ ഏജൻസി, കെയർ ഹോം പ്രതിനിധികൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ബന്ധപ്പെട്ട ഏജൻസികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഈ  ചർച്ചയിൽ സംവദിക്കുന്നു. പങ്കെടുക്കുവാൻ  ഈ  ലിങ്കിൽ താല്പര്യം അറിയിക്കുക –   https://fb.me/e/2OZbLQJod