പൂന മെട്രോ ജോലികൾക്കായി കുഴിയെടുക്കുന്നതിനിടെ നൂറ്റാണ്ട് പഴക്കുമുള്ള ടണൽ കണ്ടെടുത്തു. സ്വർഗാതെയിൽ മഹാമെട്രോയുടെ പണികൾക്കിടെയാണ് രണ്ട് ടണലുകൾ കണ്ടെടുത്തത്. ജലവിതരണത്തിന് ഉപയോഗിച്ചിരുന്ന ടണലാണിതെന്നാണ് കരുതുന്നത്. ഒരു ടണൽ തറനിരപ്പിൽനിന്ന് 25 അടി താഴ്ചയിലാണ്. കണ്ടെത്തിയ ടണലുകൾ ഒന്നിന് 57 മീറ്റർ നീളവും എട്ട് അടിയോളം ഉയരവും ഉണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ജല വിതരണത്തിന് ഉപയോഗിച്ചിരുന്നവയാണ് ഇവയെന്ന് ചരിത്രകാരനായ മന്ദർ ലവാതെ പറഞ്ഞു. മെട്രോയുടെ പൈലിംഗ് ജോലികൾക്കായി കുഴിയെടുക്കുമ്പോഴാണ് ടണൽ കണ്ടെത്തിയത്.
Leave a Reply